HOME
DETAILS

രവീന്ദ്രന്‍ ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ല

  
backup
November 27 2020 | 01:11 AM

%e0%b4%b0%e0%b4%b5%e0%b5%80%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%87-%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ എം. ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ ഇന്ന് ഇ.ഡിക്കു മുന്നില്‍ ഹാജരാകില്ല. ഇന്ന് ഇ.ഡിയുടെ കൊച്ചി ഓഫിസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടിസ് നല്‍കിയിരുന്നത്.
കഴിഞ്ഞ ദിവസം നോട്ടിസ് കിട്ടിയതിനു പിന്നാലെ കൊവിഡാനന്തര ചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിക്കുകുകയായിരുന്നു. രവീന്ദ്രന് ഇന്നലെയും പരിശോധനകള്‍ തുടരുകയാണെന്ന് അദ്ദേഹത്തെ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു. രക്തത്തില്‍ ഓക്‌സിജന്റെ കുറവുണ്ടെന്നും വിദഗ്ധ പരിശോധന വേണമെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രവീന്ദ്രനെ ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യാനാവില്ലെന്ന് ചൂണ്ടിക്കാട്ടി രേഖകള്‍ ഉള്‍പ്പെടെ ആശുപത്രി അധികൃതര്‍ ഇ.ഡിക്കു കത്തു നല്‍കി.
ഈ മാസം ആദ്യം ചോദ്യം ചെയ്യലിന് വിളിപ്പിച്ചപ്പോള്‍ എത്തേണ്ടതിന്റെ തലേദിവസം കൊവിഡ് ബാധിച്ച് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നീണ്ടകാലത്തെ ചികിത്സയ്ക്കു ശേഷം കൊവിഡ് മുക്തി നേടി വീട്ടുനിരീക്ഷണവും പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് ഇ.ഡി രണ്ടാമതും അദ്ദേഹത്തിന് നോട്ടിസ് നല്‍കിയത്. എന്നാല്‍ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ച രവീന്ദ്രന് കൊവിഡാനന്തര പ്രശ്‌നങ്ങള്‍ മൂലമുള്ള ചികിത്സ നല്‍കുന്നു എന്നാണ് പുറത്തുവന്ന വിശദീകരണം.
രവീന്ദ്രനെ ചോദ്യം ചെയ്യുന്നതോടെ ഉന്നതരുടെ വഴിവിട്ട ഇടപെടലുകള്‍ക്ക് തെളിവ് കിട്ടുമെന്നാണ് ഇ.ഡിയുടെ പ്രതീക്ഷ. നയതന്ത്ര ബാഗിന്റെ മറവില്‍ സ്വര്‍ണവും ഇലക്ട്രോണിക് ഉപകരണങ്ങളും കടത്തുന്ന വിവരം എം. ശിവശങ്കറിനു മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫിസിലെ അദ്ദേഹത്തിന്റെ ടീമിനും അറിയാമായിരുന്നെന്ന് സ്വപ്ന വെളിപ്പെടുത്തിയതാണ് രവീന്ദ്രന് കുരുക്കായത്. ശിവശങ്കറുമായി അടുപ്പമുള്ള മറ്റു ചിലരുടെ പേരുകള്‍ സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഇതിലൊരാള്‍ ടോറസ് ഡൗണ്‍ടൗണ്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടയാളാണെന്നും ഇ.ഡി കോടതിയെ അറിയിച്ചിട്ടുണ്ട്. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്‍ ശിവശങ്കറാണെന്ന് ഇ.ഡി കോടതിയെ അറിയിച്ചതും പിന്നാലെ കസ്റ്റംസ് അദ്ദേഹത്തെ സ്വര്‍ണക്കടത്തില്‍ പ്രതിയാക്കിയതും. മുഖ്യമന്ത്രിയുടെ രണ്ടു പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെക്കൂടി ചോദ്യംചെയ്യാനും ഇ.ഡി നീക്കം തുടങ്ങിയിട്ടുണ്ട്.
ശിവശങ്കറിനൊപ്പം പല ദുരൂഹ ഇടപാടുകളിലും രവീന്ദ്രന്‍ പങ്കാളിയാണെന്ന് ഇ.ഡിക്കു വിവരം കിട്ടിയിട്ടുണ്ട്. കെ ഫോണ്‍ അടക്കമുള്ള പദ്ധതികളില്‍ വഴിവിട്ട ഇടപെടലുണ്ടായി. ഐ.ടി പദ്ധതികളില്‍ മലബാറിലെ ഐ.ടി കമ്പനിക്ക് വഴിവിട്ട സഹായം നല്‍കി. ശിവശങ്കറിനെ കാണാന്‍ സ്വപ്ന സെക്രട്ടേറിയറ്റിലെത്തിപ്പോള്‍ പലതവണ രവീന്ദ്രനെയും കണ്ടെന്നും സ്വപ്ന സംഘടിപ്പിച്ച ആഘോഷ പാര്‍ട്ടികളില്‍ രവീന്ദ്രന്‍ പങ്കെടുത്തെന്നും ഇ.ഡി പറയുന്നു. കൂടാതെ രവീന്ദ്രന് സ്വര്‍ണക്കടകളിലും ഷോപ്പിങ് മാളുകളിലും ഉള്‍പ്പെടെ ബിനാമി നിക്ഷേപമുണ്ടെന്നും ബിനാമികളെ ഉപയോഗിച്ച് ഭൂമി വാങ്ങിക്കൂട്ടിയെന്നും ബിനാമി പേരില്‍ മൊബൈല്‍ ഫോണ്‍ വിപണന ഏജന്‍സി നടത്തുന്നുണ്ടെന്നും പ്രളയത്തില്‍ തകര്‍ന്ന 150 വീടുകളുടെ പുനര്‍നിര്‍മാണത്തിന് കാര്‍ ഷോറൂം ഉടമയ്ക്ക് കരാര്‍ ലഭിച്ചതിനു പിന്നില്‍ രവീന്ദ്രന് പങ്കുള്ളതായും ഇ.ഡി പറയുന്നു. ചോദ്യം ചെയ്യലിനു പിന്നാലെ അറസ്റ്റുണ്ടാകുമെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് നോട്ടിസ് ലഭിച്ചതിനു പിന്നാലെ ആശുപത്രിയില്‍ പ്രവേശിച്ചതെന്നും പറയപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന സ്‌കൂള്‍ ബസ്സിന്റെ പിന്‍ ചക്രം ഊരിത്തെറിച്ചു

Kerala
  •  3 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറരുതെന്ന ഹരജിയുമായി മകള്‍; പരിശോധിച്ച ശേഷം തീരുമാനം, മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി

Kerala
  •  3 months ago
No Image

ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ കസേര ഒഴിച്ചിട്ടു, അരികില്‍ മറ്റൊരു ഇരിപ്പിടമൊരുക്കി; അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേറ്റു

National
  •  3 months ago
No Image

'മകന്റെ ഫീസ് അടക്കാന്‍ യാചിക്കേണ്ടി വന്നു; കെജ്‌രിവാളിനെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു;  ഞങ്ങളെ പിരിക്കാന്‍ ആര്‍ക്കും കഴിയില്ല' തുറന്നടിച്ച് സിസോദിയ 

National
  •  3 months ago
No Image

മോഹന്‍ലാലിന്റെ പേരില്‍ തയ്യാറാക്കിയ വ്യാജ അനുസ്മരണക്കുറിപ്പ്: ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ക്ക് സസ്‌പെന്‍ഷന്‍  

Kerala
  •  3 months ago
No Image

ഗംഗാവലി പുഴയില്‍ നിന്ന് അര്‍ജുന്റെ വാഹനത്തിന്റെ ക്രാഷ് ഗാര്‍ഡ് കണ്ടെത്തി; സ്ഥിരീകരിച്ച് ലോറിയുടമ മനാഫ്

Kerala
  •  3 months ago
No Image

ശത്രുക്കള്‍ക്ക് കൊത്തിവലിക്കാന്‍ പാര്‍ട്ടിയെ ഇട്ടുകൊടുക്കരുത്; അന്‍വറിനെതിരെ പി.കെ ശ്രീമതി

Kerala
  •  3 months ago
No Image

ഗസ്സയില്‍ 'കടുത്ത ആശങ്ക' ; സമാധാനം പുനഃസ്ഥാപിക്കാന്‍ കൂടെ നില്‍ക്കുമെന്ന് വാഗ്ദാനം; മോദി ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ കണ്ട് മോദി 

International
  •  3 months ago
No Image

അതൃപ്തി തുടര്‍ന്ന് ഇ.പി; അഴീക്കോടന്‍ രാഘവന്‍ അനുസ്മരണത്തിനും ഇല്ല, എംഎം ലോറന്‍സിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എറണാകുളത്ത്

Kerala
  •  3 months ago