പാന്‍ കാര്‍ഡിന് ആധാര്‍ നിര്‍ബന്ധം; ബാങ്ക് അക്കൗണ്ടിന് നിര്‍ബന്ധമില്ല- അറിയാന്‍ 5 കാര്യങ്ങള്‍
ന്യൂഡല്‍ഹി: വര്‍ഷങ്ങളായി തീരാപ്രശ്നമായി കിടക്കുന്ന ആധാറില്‍ ഒടുവില്‍ സുപ്രിംകോടതി തീര്പ്പുകല്പ്പിച്ചിരിക്കുന്നു. ധനബില്ലായി ലോക്സഭയില്‍ പാസാക്കിയ ആധാര്‍ ആക്ട് 2016ന് ഭരണഘടനാംഗീകാരം നല്കുമ്പോഴും ചില ഭേദഗതികള്‍ സുപ്രിംകോടതി വരുത്തിയിരിക്കുകയാണ്.
ഇതേപ്പറ്റി അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങള്‍
1. സ്വകാര്യതയെ ഹനിക്കുന്നുവെന്നു കാണിച്ച് എത്തിയ നിരവധി ഹരജികള്‍ പരിഗണിച്ചാണ് സുപ്രിംകോടതിയുടെ വിധി
2. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.കെ സിക്രി, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഢ്, അശോക് ഭൂഷണ്.
3. ഈ വര്‍ഷം ജനുവരിയില്‍ വാദം കേള്‍ക്കാന്‍ തുടങ്ങിയ ഹരജികളില്‍ മൊത്തം 38 ദിവസമാണ് വാദം കേട്ടത്. സുപ്രിംകോടതിയുടെ ചരിത്രത്തില്‍ രണ്ടാമത്തെ നീണ്ട വാദം കേള്ക്കലാണിത്.
4. ബാങ്ക് അക്കൗണ്ട്, മൊബൈല്‍ നമ്പര്‍, പാന്‍കാര്‍ഡ്, ക്ഷേമപദ്ധതികള്‍ എന്നിവയ്ക്ക് ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യാന്‍ നിര്‍ബന്ധമാക്കുന്നതോടെ സ്വകാര്യതയ്ക്കുള്ള മൗലികാവകാശത്തെ ഹനിക്കുന്നതെന്നായിരുന്നു ഹരജികള്‍.
5. യൂനീക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.ഐ.എ) അനുവദിച്ചു തരുന്ന 12 അക്ക കാര്‍ഡാണ് ആധാര്‍. വിരലടയാളം, കണ്ണ് തുടങ്ങി ബയോമെട്രിക്ക് വിവരങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് ആധാര്‍. ആദായ നികുതി വകുപ്പ് (ഐ.ടി) നല്‍കുന്നതാണ് പാന്‍ കാര്‍ഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."