HOME
DETAILS

ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന; പഴകിയ ഭക്ഷ്യസാധനങ്ങള്‍ പിടികൂടി

  
Web Desk
September 26 2018 | 08:09 AM

%e0%b4%b9%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d-5

കണ്ണൂര്‍: നഗരത്തില്‍ ഇന്നലെ കോര്‍പറേഷന്‍ ആരോഗ്യവിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷണവും വൃത്തിഹീനമായ രീതിയില്‍ ഭക്ഷണം പാകം ചെയ്തതുമായ ഹോട്ടലുകളും കൂള്‍ബാറുകളും കണ്ടെത്തി. സംഭവത്തില്‍ അഞ്ച് സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കി. ഫോര്‍ട്ട് റോഡിലുള്ള ബെസ്റ്റ് കൂള്‍ ബാറില്‍ നിന്ന് മൂന്ന് മാസം പഴക്കമുള്ള പാല്‍ കണ്ടെടുത്തു.
അക്വാറിസ് ഹോട്ടലില്‍ നിന്ന് പഴകിയ പൊറോട്ടയും കറികളും പിടിച്ചെടുത്തു. ഇവ വരും ദിവസങ്ങളില്‍ മറ്റുകറികളില്‍ ചേര്‍ത്ത് കൊടുക്കാന്‍ സൂക്ഷിച്ചതായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എസ്.എന്‍ പാര്‍ക്കിലെ ഗൗരിശങ്കര്‍ ഹോട്ടലില്‍ നിന്ന് വൃത്തിഹീനമായ സാഹചര്യത്തില്‍ പാകം ചെയ്ത പച്ചക്കറികളും നിരോധിച്ച പ്ലാസ്റ്റിക് കവറുകളും ഹോട്ടല്‍ ബീച്ചില്‍ നിന്ന് പഴകിയ ബീഫ് ഫ്രൈയും ചപ്പാത്തിയും പിടികൂടി.
ബല്ലാര്‍ഡ് റോഡിലുള്ള സോന റസ്‌റ്റോറന്റില്‍ നിന്ന് രണ്ട് കിലോ നിരോധിത പ്ലാസ്റ്റിക് കവറും പിടിച്ചെടുത്തിട്ടുണ്ട്. കോര്‍പറേഷന്‍ എ. ഡിവിഷനില്‍ രാവിലെ ഏഴിന് തുടര്‍ന്ന പരിശോധന പത്തുവരെ നീണ്ടു. വരും ദിവസങ്ങളില്‍ മറ്റു ഡിവിഷനിലും പരിശോധന തുടരും. നടപടിയെടുത്ത സ്ഥാപന ഉടമകളില്‍ നിന്ന് പിഴ ഈടാക്കും. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം. അബ്ദുല്‍ സത്താര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ന്മാരായ ബോബീഷ്, സി. ഹംസ, സജിത പരിശോധനയ്ക്ക് നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  a few seconds ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  23 minutes ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  40 minutes ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  an hour ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  2 hours ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  2 hours ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  2 hours ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  2 hours ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  2 hours ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  3 hours ago