HOME
DETAILS
MAL
സോളാര്‍ കേസ്: ബിജുവിന്റെ ഹരജിയില്‍ കഴമ്പില്ലെന്ന് പൊലിസ്
backup
July 28 2016 | 23:07 PM
പെരുമ്പാവൂര്‍: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരേ സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന് സമര്‍പിച്ച ഹരജിയില്‍ കഴമ്പില്ലെന്ന് കാണിച്ച് പൊലിസ് കോടതിക്ക് റിപ്പോര്‍ട്ട് നല്കി. കഴിഞ്ഞ ദിവസമാണ് പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ചെന്നിത്തലക്കെതിരെ ഹരജി നല്‍കിയത്.
ചെന്നിത്തലയുടെ പ്രസ്താവന തന്നെ ദോഷകരമായി ബാധിക്കുന്നതാണെന്ന് കാണിച്ചാണ് ബിജു ഹരജി സമര്‍പ്പിച്ചത്. തുടര്‍ന്ന് കേസെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പരാതിക്കടിസ്ഥാനമായ പൊലിസ് സ്റ്റേഷന് പരിധിയില്‍ അല്ലാത്തതിനാല്‍ ഹരജിയില്‍ പറയുന്ന കാര്യങ്ങളില്‍ കേസെടുക്കാന്‍ വകുപ്പില്ലെന്നും കാണിച്ചാണ് പൊലീസ് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."