HOME
DETAILS

കതിരൂരില്‍ ചാടാലപ്പുഴ വറ്റുന്നു

  
backup
September 26 2018 | 08:09 AM

%e0%b4%95%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%be%e0%b4%9f%e0%b4%be%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%b5%e0%b4%b1

കൂത്തുപറമ്പ്: അസാധാരണമായ വിധം കതിരൂര്‍ പഞ്ചായത്തിലെ ചാടാലപ്പുഴ വറ്റാന്‍ തുടങ്ങിയതോടെ അഞ്ഞൂറിലേറെ ഗുണഭോക്താക്കള്‍ക്ക് വെള്ളം എത്തിച്ചുകൊണ്ടിരുന്ന പുഴയോരത്തെ പമ്പിങ് സംവിധാനം തടസപ്പെട്ടു. പുഴയോരത്തെ കിണറിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതാണ് പമ്പിങ് തടസപ്പെടാന്‍ കാരണം. രണ്ടു വര്‍ഷം മുന്‍പാണ് ഗ്രാമീണ ശുദ്ധജലവിതരണ ശുചിത്വ പദ്ധതിയായ ജലനിധി പ്രകാരം കതിരൂര്‍ പഞ്ചായത്തിലെ ചുണ്ടങ്ങാപൊയില്‍ പ്രദേശത്തെ ചാടാല പുഴയോരത്ത് കിണറും പമ്പ് ഹൗസും സ്ഥാപിച്ചത്.
പത്ത് വാര്‍ഡുകളിലെ 542 കുടുംബങ്ങളായിരുന്നു ഗുണഭോക്താക്കള്‍. എന്നാല്‍ പതിവിനു വിപരീതമായി അസാധാരണമായ രീതിയില്‍ ഇത്തവണ പുഴയില്‍ വെള്ളം ഇറങ്ങിയതോടെയാണ് കിണറിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞത്. എന്നിട്ടും ഒന്നിടവിട്ട ദിവസങ്ങളിലായി വെള്ളം വിതരണം ചെയ്യാന്‍ കഴിഞ്ഞിരുന്നുവെങ്കിലും തിങ്കളാഴ്ച രാത്രിയോടെ പമ്പിങ് പൂര്‍ണമായും നിലച്ചു. കുടിവെള്ള ആവശ്യത്തിന് ഉള്‍പ്പെടെയുള്ള ശുദ്ധജല വിതരണമായിരുന്നു ജലനിധി പദ്ധതിയിലൂടെ അധികൃതര്‍ ലക്ഷ്യമിട്ടിരുന്നതെങ്കിലും കുടിവെള്ള ആവശ്യത്തിന് പമ്പിങ് നടത്തി വിതരണം ചെയ്യുന്ന വെള്ളം ഗുണഭോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഫില്‍ട്ടറിങ് സംവിധാനം സ്ഥാപിക്കാത്തതിനാല്‍ ശുദ്ധജലം ലഭ്യമാകാതിരുന്നതായിരുന്നു കാരണം. ഇപ്പോള്‍ ഫില്‍ട്ടര്‍ സംവിധാനം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. രണ്ടു വര്‍ഷം മുന്‍പേ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും പദ്ധതി ഇതുവരെയായി കമ്മിഷന്‍ ചെയ്തതുമില്ല. എന്നാല്‍ ഫില്‍ട്ടര്‍ ചെയ്യാതെ വിതരണം ചെയ്തുവന്ന വെള്ളത്തിന് അധികൃതര്‍ കൃത്യമായി ചാര്‍ജും ഈടാക്കിയിരുന്നു. ഇത് ചില ഗുണഭോക്താക്കളുടെ പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. സാധാരണ ഡിസംബര്‍ മാസത്തോടെ പുഴയിലെ ജലനിരപ്പ് കുറയുന്ന സമയങ്ങളില്‍ പമ്പിങ് തടസപ്പെടാതിരിക്കാന്‍ പുഴയില്‍ തടയണ നിര്‍മിക്കാറാണ് പതിവ്. ഈ രീതി സ്വീകരിച്ച് തടസപ്പെട്ട പമ്പിങ് പുനരാരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വാര്‍ഡംഗം നന്ദനന്‍ പറഞ്ഞു. പഞ്ചായത്തില്‍ പ്രത്യേകമായി രൂപീകരിച്ച കമ്മിറ്റിയാണ് ജലനിധി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാമ്യമില്ലാക്കേസിൽപെട്ട പ്രതിയെ പിടികൂടാൻ എത്തിയ പൊലിസിന് ക്രൂര മർദനം; നിരവധി പേർക്ക് പരിക്ക്

crime
  •  17 minutes ago
No Image

വരുന്നൂ ശരത് കാലം; സെപ്റ്റംബർ 22 മുതൽ യുഎഇയിൽ ശരത് കാലം

uae
  •  34 minutes ago
No Image

വാര്‍ത്തകള്‍ തെറ്റിദ്ധാരണാ ജനകം: ജിഫ്‌രി തങ്ങള്‍

organization
  •  an hour ago
No Image

ചൈനയിലെ കാർ വ്യവസായം പ്രതിസന്ധിയിൽ; അമിത ഉൽപ്പാദനവും കിഴിവുകളും വിപണിയെ തകർക്കുന്നതായി റിപ്പോർട്ടുകൾ

auto-mobile
  •  2 hours ago
No Image

വധശിക്ഷക്ക് പ്രതേകിച്ച് കാരണം ഒന്നും വേണ്ട കിം ജോങ് ഉന്നിന്; ഉത്തരകൊറിയയിൽ വിദേശ സിനിമകൾ കണ്ടതിന് വധശിക്ഷ വർധിപ്പിക്കുന്നുവെന്ന് യുഎൻ റിപ്പോർട്ട്

International
  •  2 hours ago
No Image

മുപ്പത് വര്‍ഷം ജോലി ചെയ്ത കമ്പനി ശമ്പള കുടിശ്ശിക നല്‍കാതെ പുറത്താക്കി; 67 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവിട്ട് കോടതി

uae
  •  2 hours ago
No Image

ഇസ്റാഈലിന് വേണ്ടി ചാരവൃത്തി നടത്തി; ഇറാനിൽ യുവാവിനെ വധശിക്ഷയ്ക്ക് വിധേയനാക്കി

International
  •  2 hours ago
No Image

അയ്യപ്പസംഗമത്തിന് മദ്യവും കോഴിക്കാലും പെണ്ണും എല്ലാമുണ്ടോ? അധിക്ഷേപ പോസ്റ്റുമായി ശശികല

Kerala
  •  2 hours ago
No Image

ദുബൈ മെട്രോ ബ്ലൂ ലൈൻ വിപുലീകരണം; ഡ്രാഗൺ മാർട്ടിന് സമീപം ഗതാഗതം വഴിതിരിച്ചുവിടുമെന്ന് ആർടിഎ

uae
  •  3 hours ago
No Image

'എന്നാൽ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ'; കരുവന്നൂർ നിക്ഷേപ വിഷയത്തിൽ സുരേഷ് ഗോപിയുടെ മറുപടി വിവാദത്തിൽ

Kerala
  •  3 hours ago