'മുസ്‌ലിം പിന്നോക്കാവസ്ഥയ്ക്കു പരിഹാരം വേണം'
ബംഗളൂരു: വിദ്യാഭ്യാസത്തിലും വരുമാനത്തിലും രാജ്യത്ത് ഏറ്റവും പിന്നോക്കം നില്‍ക്കുന്നതു മുസ്‌ലിംകളാണെന്ന പുതിയ പഠനറിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ അതിനു പരിഹാരം കാണാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നു കര്‍ണാടക പി.സി.സി സെക്രട്ടറി ടി.എം ഷഹീദ്. എസ്.കെ.എസ്.എസ്.എഫ് ബംഗളൂരു ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സച്ചാര്‍ കമ്മിറ്റിയുടെ കണ്ടെത്തലുകളില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നു സര്‍ക്കാരുകള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അവയൊന്നും പര്യാപ്തമെല്ലെന്നാണു പുതിയ പഠനറിപ്പോര്‍ട്ട് സൂചിപ്പിക്കുന്നതെന്നും ഷഹീദ് വ്യക്തമാക്കി. ഉറുദു സ്‌കൂളുകളുടെ പഠനനിലവാരം ഉയര്‍ത്താന്‍ എസ്.കെ.എസ്.എസ്.എഫ് നടപ്പാക്കുന്ന പദ്ധതികള്‍ അസ്‌ലം ഫൈസി വിശദീകരിച്ചു. കുടക് പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട സുള്ള്യയിലെ താജുദീന്‍, അസ്ഹര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിഖായ വളണ്ടിയേഴ്‌സിനെ ചടങ്ങില്‍ ആദരിച്ചു. അബു സുഹൈര്‍ അല്‍അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. കെ.ക സലീം, കെ.എച്ച് ഫാറൂഖ്, അസ്‌നവി മുഹമ്മദ്, മുസ്തഫ ഹുദവി കാലടി, നിസാമുദീന്‍ പുതുപ്പറമ്പ്, അബ്ദുസമദ് ദാറാനി, അയൂബ് അഹ്‌സനി, ഉസ്മാന്‍ ഫൈസി തിലക് നഗര്‍, സുഹൈല്‍ ഫൈസി, മുഷ്താഖ് ഹുദവി, മുഹമ്മദ് നീലസാന്ദ്ര, അന്‍സാര്‍ മംഗളൂരു, സാദിഖ് യഹ്യ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."