ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: ഏഴ് കേസുകളില്‍ കൂടി കമറുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി
കണ്ണൂര്‍: ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട പുതിയ ഏഴ് കേസുകളില്‍ കൂടി പ്രത്യേക അന്വേഷണസംഘം എം.സി കമറുദീന് എം.എല്‍.എയുടെ അറസ്റ്റ് രേഖപ്പെടുത്തി. നേരത്തെ അറസ്റ്റ് രേഖപ്പെടുത്തിയ 13 കേസുകളില്‍ മറ്റൊരു സംഘം കമറുദീനെ ജയിലില്‍ ചോദ്യംചെയ്തു.
ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത ഏഴ് കേസുകളിലാണ് എം.സി കമറുദീന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് സി.ഐ രാജ്മോഹന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഏഴ് കേസുകളില്‍ അറസ്റ്റിന് കോടതി അനുമതി നല്‍കിയത്. അന്വേഷണസംഘം അടുത്തദിവസം കസ്റ്റഡി അപേക്ഷ നല്‍കും. പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്ത 76 കേസുകളില്‍ 70 എണ്ണത്തിലും ഇതോടെ കമറുദീന് അറസ്റ്റിലായി.അതേസമയം കണ്ണൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത 13 കേസുകളില്‍ മറ്റൊരു സംഘം എം.എല്‍.എയെ ജയിലില്‍ ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണു ചോദ്യംചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."