HOME
DETAILS
MAL
ശീതീകരണ സൗകര്യമില്ല; പന്തല്ലൂര്‍ താലൂക്കാശുപത്രിയില്‍ മൃതദേഹം അഴുകുന്നു
backup
May 22 2017 | 23:05 PM
ഗൂഡല്ലൂര്‍: പന്തല്ലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ അഴുകുന്നതായി പരാതി. ശീതീകരണ സൗകര്യമില്ലാത്തത് കാരണമാണ് മൃതദേഹങ്ങള്‍ അഴുകുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് രോഗം കാരണം അവശനിലയിലായ രോഗിയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയും രോഗി മരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഏറ്റെടുക്കാന്‍ അവകാശികളില്ലാത്തതിനാല്‍ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ശീതികരണ സൗകര്യമില്ലാത്തതിനാല്‍ മൃതദേഹം അഴുകിയ നിലയിലാണ്. ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ മൃതദേഹം ഉടനെ ഗൂഡല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."