പണിമുടക്കണമെന്ന് നിര്‍ബന്ധമില്ല; തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് കെ.എസ്.ആര്‍.ടി.സി യൂണിയനുകള്‍
തിരുവനന്തപുരം: പണിമുടക്ക് നിര്‍ബന്ധമില്ലെന്നും എന്നാല്‍ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലും തീരുമാനവുമായി മുന്നോട്ടുപോകുമെന്നും കെ.എസ്.ആര്‍.ടി.സി സംയുക്ത സമരസമിതി തീരുമാനം.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, ഡ്രൈവേഴ്‌സ് യൂണിയന്‍ എന്നീ സംഘടനകളാണ് ഇന്നലെ ഉച്ചകഴിഞ്ഞ് യോഗം ചേര്‍ന്ന് സമരവുമായി മുന്നോട്ടുപോകാന്‍ തീരുമാനമെടുത്തത്.
അതേസമയം കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായും കോടതി വിധി ലംഘിച്ചാല്‍ നിയമനടപടി നേരിടേണ്ടിവരുമെന്നും കെ.എസ്.ആര്‍.ടി.സി സി.എം.ഡി ടോമിന്‍ തച്ചങ്കരി പറഞ്ഞു.
കെ.എസ്.ആര്‍.ടി.സിയില്‍ നടക്കുന്ന നഗ്നമായ നിയമലംഘനങ്ങള്‍ക്കെതിരേയാണ് പണിമുടക്കിന് നോട്ടീസ് നല്‍കിയിട്ടുള്ളത്.
ഒക്ടോബര്‍ രണ്ടിന് ആരംഭിക്കുമെന്നു പറഞ്ഞിട്ടുള്ള പണിമുടക്കിനു മുന്നോടിയായി ചര്‍ച്ചകള്‍ക്ക് അവസരമുണ്ട്. നിയമപരമായി സമരത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ പണിമുടക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ലെന്നും എ.ഐ.ടി.യു.സി യൂണിയന്‍ ജനറല്‍ സെക്രട്ടറി രാഹുല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."