പഠനോപകരണങ്ങള്‍ വീടുകളിലെത്തിച്ചു നല്‍കി
വണ്ടൂര്‍: അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പേ പഠനോപകരണങ്ങളെല്ലാം നേരിട്ട് വീട്ടിലെത്തിയതിന്റെ സന്തോഷത്തിലാണ് വണ്ടൂര്‍ അമ്പലപ്പടി കോളനിയിലെ കുട്ടികള്‍. വണ്ടൂര്‍ വി.എം.സി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരാണ് തങ്ങളുടെ ദത്ത് ഗ്രാമം കൂടിയായ കോളനിയിലെ കുട്ടികള്‍ക്കായ് ബാഗുകളും നോട്ട്പുസ്തകങ്ങളും പേനകളുമൊക്കെയായി എത്തിയത്.
കഴിഞ്ഞ രണ്ടുവര്‍ഷമായി ദത്തുഗ്രാമമായ അമ്പലപ്പടി കോളനിയില്‍ നിരവധി ക്ഷേമപ്രവര്‍ത്തനങ്ങളാണ് സ്‌കൂളിലെ എന്‍.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തില്‍ ചെയ്തുവരുന്നത്. പുതിയ അധ്യയന വര്‍ഷത്തേക്ക് പ്രവേശിക്കുന്ന കുട്ടികള്‍ക്കുള്ള ബാഗ്, നോട്ട് പുസ്തകം, പേന, അറ്റ്‌ലസ്, ജ്യോമട്രിക് ബോക്‌സ്, ക്രയോണ്‍സ് എന്നിവയാണ് വളണ്ടിയര്‍മാര്‍ നേരിട്ട് ഓരോ വീടുകളിലും എത്തിച്ചത്. പ്രീ പ്രൈമറി മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന കോളനിയിലെ 48 കുട്ടികള്‍ക്കാണ് ഇവ വിതരണം ചെയ്തത്.കുട്ടികളില്‍ സമ്പാദ്യ ശീലം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി ഓരോ വീടുകളിലും പണം നിക്ഷേപിക്കുവാനായി തൊണ്ടുകളും നല്‍കിയിട്ടുണ്ട്. ഇതിലൂടെ ലഭിക്കുന്ന പണം മാസത്തിലൊരിക്കല്‍ ശേഖരിച്ച് കുട്ടികളുടെ പേരില്‍ തുടങ്ങുന്ന ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കും. പഠനത്തില്‍ പ്രയാസമനുഭവിക്കുന്ന കുട്ടികള്‍ക്ക് ആവിശ്യമെങ്കില്‍ ആഴ്ചയിലൊരിക്കല്‍ വീടുകളിലെത്തി ട്യൂഷന്‍ നല്‍കാനും പദ്ധതി തയാറാക്കുന്നുണ്ടെന്ന് വളണ്ടിയര്‍ ലീഡര്‍മാരായ അമൃത ആര്‍ വാര്യര്‍, കെ മുഹമ്മദ് ആഷിഖ്, ജെ.പി അനുരാഗ് എന്നിവര്‍ പറഞ്ഞു. പഠനോപകരണ വിതരണത്തിന്റെ ഉദ്ഘാടനം വാര്‍ഡ് അംഗം കെ പ്രഭാകരന്‍ നിര്‍വഹിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ എം വിനോദ്, വി ഷാനവാസ്, ഇ ബിനീഷ്, കെ പ്രഹ്ലാദന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."