സമനില തെറ്റാതെ ബ്ലാസ്റ്റേഴ്‌സ്: ചെന്നൈയിന്‍ എഫ്.സിയുമായുള്ള കളി ഗോള്‍രഹിതമായി പിരിഞ്ഞു
ഗോവ: ഐ.എസ്.എല്‍ ഏഴാം സീസണില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം സമനില. ചെന്നൈയില്‍ എഫ്.സിയുമായി നടന്ന പോരാട്ടം ഗോള്‍രഹിതമായി പിരിഞ്ഞു. ഇതോടെ ഇരുടീമുകള്‍ക്കും ഓരോ പോയിന്റുകള്‍ നേടാനായി.
ചെന്നൈയിന് അനുകൂലമായ പെനാല്‍റ്റി കിക്ക് ഗോളി ആല്‍ബിനോ ഗോമസ് വിദഗ്ധമായി പുറത്തേക്ക് തട്ടിയതോടെയാണ് കേരളത്തിന് സമനില കാത്തുസൂക്ഷിക്കാനായത്. ഹീറോ ഓഫ് ദ മാച്ചായും ആല്‍ബിനോ ഗോമസ് തെരഞ്ഞെടുക്കപ്പെട്ടു.
Albino Gomes winning the battle of wits! ?
— Indian Super League (@IndSuperLeague) November 29, 2020
Watch #CFCKBFC live on @DisneyplusHSVIP - https://t.co/xKtU0fBX52 and @OfficialJioTV.
For live updates ? https://t.co/OczQ36q7ga#ISLMoments #HeroISL #LetsFootball https://t.co/JotujY4PiL pic.twitter.com/DcDvUHo5df
സമനില കൈവരിച്ചതോടെ, രണ്ടു പോയിന്റുകളായി പട്ടികയില്‍ ഏഴാം സ്ഥാനത്തെത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. 26ന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ നടന്ന മത്സരവും സമനിലയില്‍ പിരിഞ്ഞിരുന്നു. സീസണിലെ ആദ്യ പോരാട്ടത്തില്‍ എ.ടി.കെ മോഹന്‍ ബഗാനോട് ബ്ലാസ്‌റ്റേഴ്‌സ് ഒരു ഗോളിന് തോറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."