സാമൂഹ്യ പ്രവർത്തകയായ വീട്ടമ്മ നാട്ടിൽ വെച്ച് മരിച്ചു
റിയാദ്: സാമൂഹ്യ പ്രവർത്തകയായ പ്രവാസി വീട്ടമ്മ നാട്ടിൽ വെച്ച് മരിച്ചു. പ്രവാസി സാംസ്ക്കാരിക വേദി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് സൈനുൽ ആബിദീന്റെ ഭാര്യ മലപ്പുറം വഴിക്കടവ് സ്വദേശി ഉമൈവയാണ് നാട്ടിൽ മരിച്ചത്. അസുഖബാധിതയായി ചികിത്സയിലായിരുന്നു.
ഇരുപത്തഞ്ച് വർഷത്തോളമായി കുടുംബമൊത്ത് റിയാദിലുണ്ടായിരുന്ന ഉമൈവ കഴിഞ്ഞ വർഷമാണ് നാട്ടിലേക്ക് പോയത്. സാമൂഹ്യ പ്രവർത്തന രംഗത്ത് സജീവമായിരുന്ന ഇവർ വിവിധ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. നിതാഖാത്ത് കാലയളവിൽ ഇന്ത്യൻ എംബസിയുടെ വളണ്ടിയറായി സേവനം ചെയ്തിരുന്ന ഉമൈവ എം.ഇ.എസ് ട്രഷറർ, സിജി മദേർസ് ഗ്രൂപ്പ് ട്രഷറർ, റിയാദ് വഴിക്കടവ് അസോസിയേഷൻ അംഗം, പ്രവാസി ഷിഫ യൂണീറ്റ് വൈസ് പ്രസിഡണ്ട് തുടങ്ങി വിവിധ സംഘടനകളുടെ ഭാരവാഹിയായിരുന്നു.
ഹാജറ, ഹസീന, സ ഈദ്, ഹബീബ, ഹാദിയ എന്നിവർ മക്കളാണ്. ഉമൈവയുടെ നിര്യാണത്തിൽ പ്രവാസി സാംസ്ക്കരിക വേദി, സിജി റിയാദ് ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."