പേരാമ്പ്ര - ചാനിയംകടവ് റോഡ് വികസനം: മന്ത്രിയുടെ അവിഹിത ഇടപെടല്‍ അന്വേഷിക്കണമെന്ന്
മേപ്പയ്യൂര്‍: പേരാമ്പ്ര - ചാനിയംകടവ് റോഡിന്റെ നവീകരണത്തിനായി പത്തര മീറ്റര്‍ വീതിയില്‍ സ്ഥലമുടമകള്‍ ഭൂമി വിട്ടു നല്‍കിയിട്ടും വീതി അഞ്ചര മീറ്ററാക്കി ചുരുക്കിയതില്‍ സ്ഥലം എം.എല്‍.എ ആയ മന്ത്രിയുടെ അവിഹിത ഇടപെടലുള്ളതായി ജനം സംശയിക്കുന്നുവെന്ന് മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ആരോപിച്ചു.
മുയിപ്പോത്ത് സ്ഥലം ഏറ്റെടുക്കുന്നത് മന്ത്രിയുടെ ബന്ധു തടഞ്ഞതിനു ശേഷമാണ് റോഡിന്റെ വീതി കുറയ്ക്കാന്‍ തീരുമാനിച്ചത്. നഷ്ട പരിഹാരമില്ലാതെ സ്ഥലം വിട്ടുനല്‍കിയ ജനങ്ങളെയാണ് ഇതിലൂടെ വഞ്ചിച്ചിരിക്കുന്നത്.പേരാമ്പ്ര ചാനിയംകടവ് റോഡ് വീതി കുറച്ചതിലും, ചെറുവണ്ണൂര്‍ ഹൈസ്‌കൂളിന്റെ നിര്‍മാണ ഫണ്ട് ലാപ്‌സാക്കിയതിലും, പ്രളയ ദുരിതാശ്വാസ ഫണ്ട് അനര്‍ഹര്‍ക്ക് വിതരണം ചെയ്തതിലും, വിവിധ പെന്‍ഷനുകള്‍ അട്ടിമറിച്ചതിലും പ്രതിഷേധിച്ച് ചെറുവണ്ണൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പഞ്ചായത്ത് ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് എന്‍.എം കുഞ്ഞബ്ദുല്ല അധ്യക്ഷനായി. മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് എസ്.കെ അസ്സയിനാര്‍ മാര്‍ച്ച് ഫ്‌ളാഗ് ഓഫ് ചെയ്തു. എം.കെ അബ്ദുറഹിമാന്‍, ഒ. മമ്മു, സി.പി കുഞ്ഞമ്മത് സംസാരിച്ചു.
ജനറല്‍ സെക്രട്ടറി അബ്ദുല്‍കരീം കോച്ചേരി സ്വാഗതവും ട്രഷറര്‍ എം.വി മുനീര്‍ നന്ദിയും പറഞ്ഞു. കെ.കെ നൗഫല്‍, എന്‍. അഹമ്മദ് മൗലവി, കെ.ടി അമ്മത് മുസ്‌ലിയാര്‍, കെ.ടി.കെ കുഞ്ഞമ്മത്, ഷാലാസ് കുഞ്ഞമ്മത്, ടി. അബ്ദുല്‍ ലത്തീഫ്, എ. യൂസുഫ് മുസ്‌ലിയാര്‍, കെ. മൊയ്തു, റഷീദ് തേറോട്ട്, കെ. മുഹമ്മദലി മാര്‍ച്ചിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."