HOME
DETAILS

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ജനാധിപത്യവിരുദ്ധം

  
backup
November 30 2020 | 02:11 AM

5415313-2

 


ഒരിടവേളയ്ക്കുശേഷം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ബി.ജെ.പി ആവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഉന്നയിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ സ്വാധീനം നേടിത്തുടങ്ങിയതോടെ ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയാണ് ഈ ആവശ്യം ആദ്യമായി ഉയര്‍ത്തിക്കൊണ്ടുവന്നത്. അതിനാല്‍ തന്നെ ഇത് അത്ര നിഷ്‌കളങ്കവുമല്ല. രാജ്യത്തെ ഇതര രാഷ്ട്രീയപാര്‍ട്ടികളൊന്നും അനുകൂലിക്കാത്ത ഈ ആശയം 2014ല്‍ ബി.ജെ.പി അധികാരത്തിലേറിയതിനെ തുടര്‍ന്നാണ് വീണ്ടും സജീവമാകാന്‍ തുടങ്ങിയത്.
രണ്ട് ദിവസം മുന്‍പ് ഗുജറാത്തിലെ മേവഡിയില്‍ നടന്ന വിവിധ സംസ്ഥാനങ്ങളിലെ സ്പീക്കര്‍മാരുടെ സമ്മേളനത്തിലാണ് മോദി ഈ ആവശ്യം വീണ്ടും എടുത്തിട്ടത്. ഇതൊരു ചര്‍ച്ചാവിഷയമല്ലെന്നും നടപ്പാക്കേണ്ട അനിവാര്യതയാണെന്നും മോദി തറപ്പിച്ചുപറയുമ്പോള്‍, വിഷയം നടപ്പാക്കേണ്ട പ്രവര്‍ത്തനവുമായി ബി.ജെ.പി മുന്‍പോട്ട് പോയിക്കൊണ്ടിരിക്കുകയാണെന്നാണ് അനുമാനിക്കേണ്ടത്. ഈ ആവശ്യത്തിന്മേല്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം നേരത്തെ കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്തിരുന്നുവെങ്കിലും ബിജു ജനതാദള്‍ ഒഴികെയുള്ള രാഷ്ടീയപാര്‍ട്ടികളില്‍ നിന്നൊന്നും അനുകൂലമായ പ്രതികരണമുണ്ടായില്ല. തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള പല രാഷ്ട്രീയപാര്‍ട്ടികളും യോഗം ബഹിഷ്‌ക്കരിക്കുകയുമുണ്ടായി. പങ്കെടുത്ത ഇടതുപക്ഷ രാഷ്ട്രീയപാര്‍ട്ടികളടക്കമുള്ള കക്ഷികള്‍ സര്‍ക്കാര്‍ ആവശ്യത്തെ ശക്തിയുക്തം എതിര്‍ക്കുകയും ചെയ്തു. എന്നിട്ടും സര്‍ക്കാര്‍ ഇത്തരമൊരാവശ്യത്തിന്മേല്‍ കടുംപിടുത്തം തുടരുന്നതിലെ ന്യായാന്യായങ്ങള്‍ പരിശോധിക്കപ്പെടേണ്ടതുണ്ട്.


ബി.ജെ.പി അധികാരത്തില്‍ വരാന്‍ തുടങ്ങിയ 2014 മുതല്‍ അവര്‍ മുഴക്കാന്‍ തുടങ്ങിയതാണ് ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പോലുള്ള, എല്ലാം ഏകത്വത്തില്‍ ഒതുക്കപ്പെടുന്ന മുദ്രാവാക്യങ്ങള്‍. ഇന്ത്യന്‍ ഭരണഘടന അപ്രസക്തമാക്കി തീവ്ര ഹിന്ദുത്വ ദേശീയതയുടെ ഏകത്വ ഭരണം സ്ഥാപിക്കുകയെന്നത് ആര്‍.എസ്.എസിന്റ രാഷ്ട്രീയമുഖമായ ബി.ജെ.പിയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. അതിനായി ആദ്യം വേണ്ടത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സൗന്ദര്യമായ നാനാത്വത്തില്‍ ഏകത്വമെന്ന മുഗ്ദ്ധഭാവത്തെ ഇല്ലാതാക്കുക എന്നതാണ്. അതിലേക്കുള്ള ആദ്യ ചവിട്ടുപടികളായി വേണം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പോലുള്ള നിരുപദ്രവമെന്ന് തോന്നിപ്പിക്കുന്ന മുദ്രാവാക്യങ്ങളെ കാണാന്‍.


മാസംതോറും നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ വികസനത്തിന് വിഘാതം സൃഷ്ടിക്കുന്നു, രാജ്യത്തെ എല്ലാ നിയമസഭകളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രീകൃത ഡാറ്റാബേസ് വേണം, പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റിലേക്ക് വരെ ഒറ്റ തെരഞ്ഞെടുപ്പ് പട്ടിക വേണം, അടിക്കടിയുള്ള തെരഞ്ഞെടുപ്പുകള്‍ വമ്പിച്ച സാമ്പത്തിക ബാധ്യതയാണ് വരുത്തിവയ്ക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതിലേക്ക് കാര്യങ്ങള്‍ നീക്കിക്കൊണ്ടിരിക്കുന്നത്. എന്നാല്‍, ഇത് നടപ്പായാല്‍ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിനാണ് കത്തിവീഴുകയെന്ന സത്യം കൗശലപൂര്‍വം മൂടിവയ്ക്കുകയും ചെയ്യുന്നു. മതേതര, ജനാധിപത്യ രാഷ്ട്രത്തിന്റെ മുന്‍പില്‍ ബി.ജെ.പി വച്ചുകൊണ്ടിരിക്കുന്ന പലവിധ രാഷ്ട്രീയ അജന്‍ഡകളില്‍ ഒന്ന് മാത്രമാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്. ഒരു ദശാബ്ദക്കാലമായി ബി.ജെ.പി നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന ഈ ആവശ്യത്തില്‍ നിന്ന് അവര്‍ അണുവിട പിന്മാറിയിട്ടില്ല എന്നത് ജനാധിപത്യ ഇന്ത്യ നേരിടാന്‍ പോകുന്ന ഭരണഘടനാ തകര്‍ച്ചയുടെ നാന്ദിയായി വേണം ഇതിനെ കാണാന്‍. ഒറ്റനോട്ടത്തില്‍ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുകയെന്നത് തീര്‍ത്തും നിര്‍ദോഷപരവും ചെലവുകുറയ്ക്കാനും സമയനഷ്ടം ഒഴിവാക്കാനുമുള്ള പോംവഴിയായി തോന്നും.
അടുത്തവര്‍ഷം കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. 2024ല്‍ മാത്രമേ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുകയുള്ളൂ. അന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കേരളത്തിലെ വരാന്‍പോകുന്ന ഭരണകൂടത്തിന് മൂന്ന് വയസ് മാത്രമേ പ്രായമായിട്ടുണ്ടാവുകയുള്ളൂ. ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മൂന്നുവര്‍ഷം മാത്രം പ്രായമുള്ള കേരളത്തിലെ ഭരണകൂടത്തെ പിരിച്ചുവിട്ട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാണോ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അപ്പോള്‍ ചെലവും സമയനഷ്ടവും വര്‍ധിക്കുകയല്ലേ ചെയ്യുക.


ഈ തെരഞ്ഞെടുപ്പ് പരിഷ്‌കരണം പ്രാവര്‍ത്തികമായാല്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച ഒരു സര്‍ക്കാരിനെ താഴെയിറക്കാന്‍ ജനങ്ങള്‍ക്കോ പ്രതിപക്ഷത്തിനോ കഴിയില്ല. അഞ്ചുവര്‍ഷം തികയുന്നതുവരെ അവര്‍ കാത്തിരിക്കണം. അഞ്ചുവര്‍ഷം ഒന്നും പേടിക്കേണ്ട എന്ന ഒരവസ്ഥ സംജാതമാകുമ്പോള്‍ യഥേഷ്ടം അഴിമതി നടത്താന്‍ ഭരണകൂടങ്ങള്‍ക്ക് സാധിക്കുകയും ചെയ്യും. പ്രാദേശിക രാഷ്ട്രീയപാര്‍ട്ടികള്‍ നാമാവശേഷമാവുകയും ചെയ്യും. ജനപ്രതിനിധികള്‍ ജനവിരുദ്ധരും അഴിമതിക്കാരും ആണെങ്കില്‍ അവരെ തിരികെവിളിക്കുന്ന നിയമം ഇന്നില്ല. ഈ കുറവ് പരിഹരിക്കാന്‍ ഏറെ സഹായകരമാകുന്നത് അവിശ്വാസപ്രമേയമാണ്.


ഭരണഘടനാപരമായും ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുനടത്തുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ഭരണഘടനയുടെ 172ാം വകുപ്പ് അനുസരിച്ച് നിയമസഭകളുടെ കാലാവധി അഞ്ചുവര്‍ഷമാണ്. ഇത് മാറ്റണമെങ്കില്‍ ഭരണഘടനാ ഭേദഗതി വേണം. അതിനുവേണ്ട മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാരിനില്ല. അതിനാലാണ് പഞ്ചസാരയില്‍ പൊതിഞ്ഞ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന പാഷാണം സര്‍വകക്ഷി സമവായത്തിനായി ബി.ജെ.പി സമര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്. ഈ ആവശ്യത്തിന്മേല്‍ എല്‍.കെ അദ്വാനി മുതല്‍ എ.ബി വാജ്‌പേയി വരെയുള്ള സംഘ്പരിവാര്‍ നേതാക്കള്‍ സോണിയാഗാന്ധി മുതല്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വരെയുള്ളവരുമായി ചര്‍ച്ചകള്‍ നടത്തിയതില്‍ നിന്നുതന്നെ എത്ര കൃത്യമായും ആസൂത്രിതവുമായാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആവശ്യത്തില്‍ സംഘ്പരിവാര്‍ നിലയുറപ്പിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്. ഇപ്പോള്‍ നടപ്പാകില്ലെങ്കിലും അതിനുള്ള അടിത്തറ ഒരുക്കിക്കൊണ്ടിരിക്കുകയാണ് ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്രമോദി ലഭിക്കുന്ന അനുയോജ്യ വേദികളിലെല്ലാം ഈ ആവശ്യം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും മറ്റൊന്നിനുമല്ല. അതിനാല്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ബി.ജെ.പി മുദ്രാവാക്യത്തില്‍ അടങ്ങിയിരിക്കുന്ന ആപത്ത് മതേതര, ജനാധിപത്യ രാഷ്ടീയപാര്‍ട്ടികള്‍ തിരിച്ചറിയപ്പെടാതെ പോകരുത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൈനാഗപ്പള്ളിയില്‍ കാറിടിച്ച് യുവതി മരിച്ച സംഭവം: ഒളിവിലായിരുന്ന ഡ്രൈവര്‍ പിടിയില്‍ 

Kerala
  •  3 months ago
No Image

ട്രംപിന് നേരെ വീണ്ടും വധശ്രമം; പ്രതിയെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍

International
  •  3 months ago
No Image

യാഗി ചുഴലിക്കാറ്റില്‍ തകര്‍ന്ന് മ്യാന്‍മര്‍; ഇതുവരെ മരിച്ചത് 113 പേര്‍; സഹായമയച്ച് ഇന്ത്യ

International
  •  3 months ago
No Image

ലെബനൻ നോവലിസ്റ്റ് ഏലിയാസ് ഖൗറി അന്തരിച്ചു

National
  •  3 months ago
No Image

കൊച്ചിയിൽ പഞ്ചാബിൻ്റെ നാടകീയ വിജയം; ബ്ലാസ്റ്റേഴ്‌സിന് കണ്ണീരോണം

Football
  •  3 months ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറെ രോഗി മര്‍ദിച്ചു

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജിപ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസും, ബിജെപിയും; മുഖ്യമന്ത്രിക്കസേരയില്‍ പകരം ആര്?

National
  •  3 months ago
No Image

യാത്രികർക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ; കരിപ്പൂർ- മസ്കത്ത് വിമാനയാത്രക്കാർ ബഹളം വെച്ചു

oman
  •  3 months ago
No Image

നിപ; കൂടുതല്‍ നിയന്ത്രണങ്ങള്‍; തിരുവാലി, മമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍

Kerala
  •  3 months ago