HOME
DETAILS
MAL
സിന്ധുവിന് ജയം; ഇന്ത്യക്ക് തിരിച്ചടി
backup
May 23 2017 | 00:05 AM
ഗോള്‍ഡ് കോസ്റ്റ്: സുദിര്‍മാന്‍ കപ്പ് മിക്‌സഡ് ടീം ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് 4-1ന്റെ തോല്‍വി. ഡെന്‍മാര്‍ക്കിനെതിരേയാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. ഇന്ത്യയുടെ പി.വി സിന്ധു വനിതാ സിംഗിള്‍സില്‍ വിജയം സ്വന്തമാക്കിതൊഴിച്ചാല്‍ മറ്റ് താരങ്ങളുടെ പ്രകടനം നിരാശാജനകമായിരുന്നു. സിന്ധു ലിനെ ജെര്‍സ്‌ഫെല്‍റ്റിനെ 21-8, 21-6 എന്ന സ്‌കോറിന് അനായാസം കീഴടക്കി.
മിക്‌സഡ് ഡബിള്‍സില്‍ അശ്വിനി പൊന്നപ്പയും സത്വിക്‌സയ്‌രാജ് രാന്‍കിറെഡ്ഡിയും ചേര്‍ന്ന സഖ്യവും പുരുഷ സിംഗിള്‍സില്‍ അജയ് ജയറാമും പുരുഷ ഡബിള്‍സില്‍ സുമീത് റെഡ്ഡി- മനു അത്ര സഖ്യവും വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ- സിക്കി റെഡ്ഡി സഖ്യവും തോല്‍വി വഴങ്ങി. അടുത്ത മത്സരത്തില്‍ ഇന്ത്യ ഇന്തോനേഷ്യയുമായി ഏറ്റുമുട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."