HOME
DETAILS

ബി.ജെ.പി വഞ്ചിച്ചു; ഇനി മമതാ ബാനര്‍ജിക്കൊപ്പമെന്ന് ഗൂര്‍ഖ ജന്‍മുക്തി മോര്‍ച്ച

  
backup
November 30, 2020 | 6:11 AM

bjp-mamata-banarjee-2020

 

കൊല്‍ക്കത്ത: പശ്ചിമബംഗാൡ ബി.ജെ.പിയുമായുള്ള സഖ്യം ഉപേക്ഷിച്ച് ഗൂര്‍ഖ ജന്‍മുക്തി മോര്‍ച്ച (ബിമല്‍ ഗുരങ് വിഭാഗം). തങ്ങളെ വഞ്ചിച്ച ബി.ജെ.പിയെ തോല്‍പ്പിക്കുമെന്നും വരുന്ന തെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും ജി.ജെ.എം നേതാവ് റോഷന്‍ ഗിരി പറഞ്ഞു.

2009 മുതല്‍ 2020വരെയുള്ള തങ്ങളുടെ ഒരു ആവശ്യവും ബി.ജെ.പി നിറവേറ്റിയില്ലെന്നും വാഗ്ദാനങ്ങള്‍ മാത്രമാണ് തന്നതെന്നും അദ്ദേഹം പറഞ്ഞു. വടക്കന്‍ ബംഗാളില്‍ മമത ബാനര്‍ജിയെ പിന്തുണയ്ക്കും. മമത വീണ്ടും മുഖ്യമന്ത്രിയായി കാണണമെന്നാണ് തങ്ങളുടെ ആഗ്രഹം എന്നും റോഷന്‍ കൂട്ടിച്ചേര്‍ത്തു.

ഗൂര്‍ഖാലാന്റ് വിഷയങ്ങളില്‍ പരിഹാരം കണ്ടെത്തുന്ന പാര്‍ട്ടിയ്ക്കായിരിക്കും 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള പിന്തുണയെന്നും റോഷന്‍ വ്യക്തമാക്കി. 294 നിയമസഭ സീറ്റുകളുള്ള ബംഗാളില്‍ 2021ലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മത്സരം. ബംഗാള്‍ പിടിക്കുക എന്ന ലക്ഷ്യത്തോടെ ബി.ജെ.പി വന്‍ പ്രചാരണമാണ് നടത്തുന്നത്. ഇടത് പാര്‍ട്ടികള്‍ ഇത്തവണ കോണ്‍ഗ്രസുമായി ചേര്‍ന്നാണ് മത്സരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  a day ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  a day ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  a day ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  a day ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  a day ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  a day ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  a day ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  a day ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  a day ago