നാല്‍പത് കോടിയുടെ പള്ളിപ്പിരിവുമായി കാന്തപുരം വീണ്ടും വിദേശത്ത്; അണികള്‍ക്കിടയില്‍ ഭിന്നത രൂക്ഷം
മനാമ (ബഹ്‌റൈന്‍): തിരുകേശമെന്ന പേരില്‍ കാന്തപുരം കേരളത്തിലെത്തിച്ച വ്യാജകേശം സൂക്ഷിക്കുന്നതിനായി നിര്‍മിക്കുന്ന നാല്‍പത് കോടിയുടെ പള്ളിപ്പിരിവിനായി അദ്ദേഹം വിണ്ടും വിദേശത്ത്.
പള്ളി നിര്‍മാണം പൂര്‍ത്തിയായില്ലെന്നും ഇനിയും നാല്‍പത് കോടി ആവശ്യമായി വരുമെന്നും പ്രവര്‍ത്തകര്‍ അകമഴിഞ്ഞ് സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചാണ് കാന്തപുരം വീണ്ടും ഗള്‍ഫ് പര്യടനത്തിനായി ബഹ്‌റൈനിലെത്തിയത്.
കഴിഞ്ഞ ദിവസം മനാമയിലെ പാക്കിസ്താന്‍ ക്ലബ്ബില്‍ നടന്ന മര്‍കസ് റൂബി ജൂബിലിയുടെ ബഹ്‌റൈന്‍ പ്രഖ്യാപന സമ്മേളനത്തിലാണ് പള്ളിനിര്‍മാണത്തിനു വേണ്ടിയുള്ള പണപ്പിരിവിന്റെ ആവശ്യം കാന്തപുരം പങ്കുവെച്ചത്.
'മര്‍കസിന്റെ 40-ാം വാര്‍ഷിക സമ്മേളനത്തിനു മുമ്പായി പള്ളിയുടെ പണി പൂര്‍ത്തിയാക്കേണ്ടതുണ്ട്. കൂടാതെ മറ്റു പല സ്ഥാപനങ്ങളും ഇതിനോടൊപ്പം പണിയാന്‍ ആഗ്രഹിക്കുന്നു. ആയതിനാല്‍ 40 കോടി രൂപ അധികമായി ആവശ്യമുണ്ടെന്നും എല്ലാവരും സഹായിക്കണമെന്നു'മാണ് കാന്തപുരം അഭ്യര്‍ത്ഥിച്ചത്. കൂടാതെ, റമദാനില്‍ വ്യാപകമായ പണപ്പിരിവിനിറങ്ങാനും നിര്‍ദേശിക്കുന്നുണ്ട്.
അതേസമയം പുതിയ 40 കോടിക്കുള്ള പ്രഖ്യാപനവും പണപ്പിരിവിനായുള്ള നിര്‍ദേശങ്ങളും അണികള്‍ക്കിടയില്‍ മുറുമുറുപ്പുണ്ടാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ചുള്ള ആശങ്കകളും അഭിപ്രായപ്രകടനങ്ങളും അവരുടെ സാമൂഹിക ഗ്രൂപ്പുകളില്‍ സജീവമായി നടക്കുന്നുമുണ്ട്.
ഇതിനിടെ ബഹ്‌റൈനിലെ ഇരുവിഭാഗം സുന്നികളുമുള്‍ക്കൊള്ളുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും വിഷയം സജീവ ചര്‍ച്ചയാണ്. കാന്തപുരം പുതിയ 40 കോടി രൂപ ആവശ്യപ്പെടുന്ന വോയിസ് റെക്കോര്‍ഡ് സഹിതമാണ് പ്രതികരണങ്ങള്‍.
അതേസമയം, വ്യാജകോഴ്‌സ് നടത്തിയെന്നാരോപിച്ച് സമരം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാര തുകക്കു വേണ്ടിയാണ് പുതിയ 40 കോടിയുടെ പിരിവെന്നാണ് ആക്ഷേപം.
വോയിസ് റെക്കോർഡ്
[video mp4="http://suprabhaatham.com/wp-content/uploads/2017/05/WhatsApp-Audio-2017-05-22-at-2.12.35-PM.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."