HOME
DETAILS
MAL
കെ.ബി ഗണേഷ് കുമാറിന്റെ ഓഫിസില്‍ പൊലിസ് റെയ്ഡ്
backup
December 01 2020 | 12:12 PM
കൊല്ലം: കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ ഓഫിസില്‍ പൊലിസ് റെയ്ഡ്. അതോടൊപ്പം അദ്ദേഹത്തിന്റെ മുന്‍ സെക്രട്ടറിയായിരുന്ന പ്രദീപ് കുമാറിന്റെ വീട്ടിലും റെയ്ഡ് തുടരുകയാണ്.
നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രദീപ് കുമാര്‍. ഈ കേസ് സംബന്ധിച്ചാണ് പൊലിസ് റെയ്ഡ് തുടരുന്നത്. പ്രദീപ് കുമാറിനു കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് പത്തനാപുരം പൊലിസ് റെയ്ഡ് തുടരുന്നത്. കേസിലെ പ്രതിയെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച ഫോണും സിമ്മും കണ്ടെത്തുകയാണ് ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."