ഹാജിമാരുടെ സേവനത്തിന് മുവ്വായിരം വളണ്ടിയര്‍മാരെ സജ്ജമാക്കി സഊദി കെഎം സിസി
ജിദ്ദ: കെ എം സി സി യുടെ ബാനറില്‍ മുവ്വായിരം വളണ്ടിയര്മാരാണ് ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജില്‍ കര്‍മനിരതരാവുക. മദീനയില്‍ ഇറങ്ങുന്ന ഇന്ത്യന്‍ ഹാജിമാരെ സ്വീക രിക്കുന്നതോടൊപ്പം ഹാജിമാര്‍ക്ക് ലഘുഭക്ഷണം വിതരണം ചെയ്യുകയും മദീന ഹറം പരിസരങ്ങളിലും ഹാജിമാരുടെ പാര്‍പ്പിട കേന്ദ്രങ്ങളിലും കേന്ദ്രീകരിച്ച് സേവന പ്രവര്‍ ത്തനങ്ങള്‍ക്കായ് മുന്നൂറോളം വോളന്റിയര്‍മാരെ വ്യ ന്യസിക്കും വനിതാ ഹാജിമാരെ സഹായിക്കാന്‍ വനിതാ വോളന്റിയര്‍മാരും രംഗത്തുണ്ടാവും. മക്കയില്‍ ചേര്‍ന്ന സൗദി കെ എം സി സി നാഷണല്‍ കമ്മിറ്റി ഹജ്ജ് സെല്‍ യോഗം ഇക്കാര്യങ്ങള്‍ക്ക് അന്തിമ രൂപം നല്‍കി.
മദീന കെ.എം.സി സി ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും ജിദ്ദ വിമാന താവള ത്തി ലിറങ്ങുന്ന ഹാജിമാരെ സഹായിക്കാന്‍ ജിദ്ദ കെ.എം.സി സി യുടെ നേതൃത്വത്തില്‍ എയര്‍ പോര്‍ട്ട് മിഷന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങും മക്ക ഹറം പരിസരങ്ങളില്‍ വഴി തെറ്റുന്ന ഹാജിമാരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാന്‍ മക്ക കെ എം സി സി യുടെ നേതൃ ത്വത്തില്‍ മുന്നൂറോളം വോളന്റിയര്‍മാര്‍ സ്ഥിരമായി ഷിഫ്റ്റുകളായി സേവനം ചെയ്യും അസീ സിയ്യയിലെ ഹാജിമാരുടെ പാര്‍പ്പിട കേന്ദ്രങ്ങളിലും മക്ക കെ.എം' സി.സിയുടെ അസി സിയ്യ മിഷനില്‍ മുന്നൂറോളം വോളന്റിയര്‍മാര്‍ സേവനത്തിനിറങ്ങും മക്കയിലെ വിവിധ ആശുപത്രികളിലും മെഡിക്കല്‍ സെന്ററുകളിലും പ്രത്യേകം വോളന്റിയര്‍ മാരും മെഡി ക്കല്‍ ടീമും സേവനത്തിനുണ്ടാവും.
വെള്ളിയാഴ്ചകളില്‍ ഹറമില്‍ തിരക്ക് വര്‍ദ്ധിക്കുന്നതിനനുസരിച്ച്മക്കയിലെ ഹറം പള്ളി പരിസരങ്ങളില്‍ മക്ക ജിദ്ദ കെ എം സി സി കമ്മിറ്റികള്‍ സംയുക്തമായി ഫ്രൈഡെ ബാച്ചിനെ സേവനത്തിറക്കും പ്രത്യേകം പരിശീലനം നല്‍കിയ ഈ വോളന്റിയര്‍ മാര്‍ ഹറമില്‍ നിന്ന് അസീസിയ്യ പാര്‍പ്പിട കേന്ദ്രത്തിലേക്ക് പോവുന്ന പതിനായിരക്കണക്കിന് ഹാജിമാരുടെ യാത്ര നിയന്ത്രിക്കാനും സഹായിക്കാനും തിക്കും തിരക്കും ഒഴിവാക്കാനും സാഫ്റ്റിക്കോ ബസ് സ്റ്റാന്റുകളിലും ഹറം പരിസരങ്ങളിലും പോലീസ്, മിലിറ്ററി' പാരാ മിലിറ്ററി സേനകളോട് സഹകരിച്ച് പ്രവര്‍ത്തിക്കും അതോടൊപ്പം ഫ്രൈഡെ ബാച്ച് ലക്ഷ ക്കണക്കിന്ന് ഹാജിമാര്‍ക്ക് കെ.എം.സി സി യുടെ വകയായി കുടിവെള്ളവും ചെരി പ്പുകളും വിതരണം ചെയ്യും'
ഹജ്ജിന് ശേഷവും ഈ സേവനങ്ങള്‍ തുടരുന്നതാണ്.ഹജ്ജ് വേളയില്‍ മിനയില്‍ 3000 വോളന്റിയര്‍മാര്‍ സിഫ് റ്റുകളായി സേവനത്തിനിറങ്ങും സൗദി അറേബ്യയിലെ ഏതാ ണ്ടെല്ലാ കെ.എം സി സി സെന്‍ട്രല്‍ കമ്മിറ്റികളില്‍ നിന്നുമായി പ്രത്യേകം തിരഞ്ഞെടുത്ത് പരിശീലനം നല്‍കിയവരാണ് ഈ വോളന്റിയര്‍മാര്‍ ജിദ്ദ കെ.എം സി സി സെന്‍ട്രല്‍ കമ്മിറ്റിയാണ് ഏറ്റവും കൂടുതല്‍ സേവകരെ അണിനിരത്തുക.
അറഫ, മുസ്തലിഫ, മിന, തുടങ്ങി ഹജ്ജിന്റെ സുപ്രധാന കര്‍മ്മങ്ങള്‍ നടക്കുന്ന എല്ലാ ഇടങ്ങളിലും മെട്രോ സ്റ്റേഷ നുകളിലും ആശുപത്രികളിലും ഒക്കെ പ്രത്യേകം പ്രത്യേകം സേവന വിഭാഗങ്ങളെ വ്യന്യ സിക്കും, 300 വീല്‍ ചെയറുകളുമായി വീല്‍ചെയര്‍ വിംഗും ആംബുലന്‍സുകള്‍ അടക്ക മുളള സന്നാഹങ്ങളുമായി മെഡിക്കല്‍ വിംഗും രംഗത്തുണ്ടാ വും 25 അംഗ ഗ്രൂപ്പുകളാ യാണ് വോളന്റിയര്‍മാരെ വ്യ ന്യസിക്കുക ഓരോ ഗ്രൂപ്പിനും പ്രത്യേകം ക്യാപറ്റന്‍മാരും കോഡിനേറ്റര്‍മാരുമുണ്ടാവും
ലക്ഷക്കണക്കിന് ഹാജിമാര്‍ക്ക് മിനയില്‍ 4 ദിവസം തുടര്‍ച്ചയായി കെ.എം' സി സി കഞ്ഞിയും അച്ചാറും കുടിവെള്ളവും വിതരണം ചെയ്യുന്നതാണ്. പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമരൂപം നല്‍കാന്‍ മക്ക കെ എം സി സി ഓഫീസില്‍ ചേര്‍ന്ന കെ.എം.സി.സി ഹജ്ജ് സെല്‍ യോ ഗം സൗദി കെ.എം സി.സി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള ഉല്‍ഘാടനം ചെയ്തു. സൗദി കെ.എം സി സി നാഷണല്‍ ഹജ്ജ് സെല്‍ ചെയര്‍മാന്‍ അഹ മ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. സുരക്ഷ സമിതി ചെയര്‍മാന്‍ അശ്‌റഫ് തങ്ങള്‍ ചെട്ടി പടി, ഹജ്ജ് സെല്‍ ട്രഷര്‍ കുഞ്ഞിമോന്‍ കാക്കിയ, ചീഫ് കോഡിനേറ്റര്‍ അബൂബക്കര്‍ അരി മ്പ്ര, ജനറല്‍ ക്യാപറ്റന്‍ ഉമ്മര്‍ അരിപ്രാമ്പ്ര, ഗഫൂര്‍പട്ടാമ്പി, നാസര്‍ ഒളവട്ടൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.ജനറല്‍ കണ്‍വീനര്‍മാരായ മുജീബ് പൂക്കോട്ടൂര്‍ സ്വാഗതവും പി എം അബ്ദുല്‍ ഹഖ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."