HOME
DETAILS

ബുറെവി' ചുഴലിക്കാറ്റ്: രാജ്യം കടുത്ത ജാഗ്രതയില്‍; തെക്കന്‍ തമിഴ്‌നാട്ടിലും, തെക്കന്‍ കേരളത്തിലും രണ്ട് ദിവസം ശക്തമായ മഴക്കു സാധ്യത

  
backup
December 01 2020 | 17:12 PM

bur-ivy-cyclone-issue-india-1234

 

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ 'ബുറെവി' ചുഴലിക്കാറ്റ് രൂപം കൊണ്ടു. ഈ മാസം പുലര്‍ച്ചെ കന്യാകുമാരിക്കും പാമ്പന്‍ കടലിടുക്കിനും ഇടയിലൂടെ കടന്നു പോകുമെന്നാണ് വിലയിരുത്തല്‍. കേരളത്തിന്റെ തെക്കന്‍ ഭാഗങ്ങളിലും, തമിഴ്‌നാട്ടിലും, പുതുച്ചേരിയിലും ആന്ധ്രയുടെ തീരമേഖലകളിലും അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്.
തെക്കന്‍ തമിഴ്‌നാട്ടിലും, തെക്കന്‍ കേരളത്തിലും അടുത്ത രണ്ട് ദിവസം ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ട്. വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ചു. അടുത്ത ദിവസങ്ങളില്‍ കടലില്‍ മീന്‍ പിടിക്കുന്നതില്‍ പൂര്‍ണമായ വിലക്കേര്‍പ്പെടുത്തും. പുറംകടലിലുള്ള എല്ലാ മത്സ്യത്തൊഴിലാളികളോടും തിരികെയെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. രണ്ട് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകളുണ്ടായേക്കാം. 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യത.
തിരുവനന്തപുരത്തടക്കം മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നില്ല. മറ്റ് ജാഗ്രതാ നിര്‍ദേശങ്ങളും അതേപടി നിലനില്‍ക്കുകയാണ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഡിസംബര്‍ 3-ന് റെഡ് അലര്‍ട്ടായിരിക്കും. തെക്കന്‍ ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണിത്. ഇതേദിവസം കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഉണ്ട്. ചുഴലിക്കാറ്റിന് മുന്നോടിയായുള്ള പ്രീ സൈക്ലോണ്‍ വാച്ച് മുന്നറിയിപ്പും സംസ്ഥാനത്ത് നിലനില്‍ക്കുന്നു.

കക്കി ഡാം, കല്ലട ഡാം, നെയ്യാര്‍ റിസര്‍വ്വോയര്‍ എന്നിവിടങ്ങളില്‍ പരമാവധി ജാഗ്രത പാലിക്കാന്‍ കേന്ദ്ര ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. അതിതീവ്ര മഴയില്‍ ഇവ കവിഞ്ഞൊഴുങ്ങുന്നതും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നതുമായ സാഹചര്യം മുന്നില്‍ കാണണം. ശബരിമല തീര്‍ത്ഥാടന കാലം കണക്കിലെടുത്ത് മണിമലയാറ്റിലും അച്ചന്‍കോവില്‍ ആറ്റിലും പമ്പയിലും ജാഗ്രതയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago