ഇറാനില്‍ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടരും: ഇറാന് വിദേശ കാര്യമന്ത്രി
ന്യൂഡല്‍ഹി: അമേരിക്കന്‍ ഉപരോധം ഭയന്ന് ഇറാനില്‍ നിന്ന് അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്താന്‍ ഇന്ത്യ തിരുമാനിച്ചുവെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ ഇറാന് വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവേദ് സരിഫ് വിദേശ കാര്യമന്ത്രി സുഷമാ സ്വരാജുമായി ചര്‍ച്ച നടത്തി.
ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സഭാ ജനറല്‍ അസംബ്ലി യോഗത്തിനിടയിലാണ് അദ്ദേഹം സുഷമാ സ്വരാജുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയത്. ഇറാനില്‍ നിന്ന് ഇന്ത്യ അസംസ്കൃത എണ്ണ വാങ്ങിക്കുന്നതിന് ഒരുതരത്തിലുള്ള എതിര്‍പ്പും ഉണ്ടായിട്ടില്ല.
അന്താരാഷ്ട്ര ആണവ നിരായുധീകരണ നയത്തില്‍ നിന്ന് ഇറാന് വിട്ടുനില്‍ക്കുന്നതിനെ തുടര്‍ന്നാണ് അമേരിക്ക ആ രാജ്യത്തിന് ഉപരോധമേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇതേ തുടര്‍ന്ന് ലോകത്തിലെ അസംസ്കൃത എണ്ണ ഉല്പാദക രാജ്യത്തില്‍ മൂന്നാം സ്ഥാനത്തുള്ള ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയും നിര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."