HOME
DETAILS

ട്രംപിന്റെ ആദ്യ സന്ദര്‍ശനം

  
backup
May 23, 2017 | 8:35 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%82%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af-%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6

അമേരിക്കന്‍ പ്രസിഡണ്ട് ട്രെംപിന്റെ ആദ്യ വിദേശസന്ദര്‍ശനം അറബ്മുസ്‌ലിം രാജ്യങ്ങളുടെ നെടുംതൂണായ സഊദി അറേബ്യയിലേയ്ക്കായതു യാദൃച്ഛികമാവാനിടയില്ല. ആസൂത്രിതമായ നീക്കം തന്നെയാണിത്. ഇസ്രാഈലിനു ഭീഷണിയാവാനിടയുള്ള ഇറാനെ തകര്‍ക്കുകയെന്നതു തന്നെയാവണം ആ ലക്ഷ്യം.
ഇറാക്കും സിറിയയും ശവപ്പറമ്പായി മാറിക്കഴിഞ്ഞു. അടുത്തത് ഇറാനാണ്. സാമ്രാജ്യത്വ സയണിസ്റ്റ് കൂട്ടുകെട്ട് അതിനുള്ള ശ്രമം വളരെമുമ്പുതന്നെ ആരംഭിച്ചിട്ടുണ്ട്. ആണവായുധം, അയല്‍ രാജ്യങ്ങളുമായുള്ള ചെറിയ അതിര്‍ത്തി തര്‍ക്കങ്ങള്‍, യമനിലെ ഹൂതികള്‍ക്കും ലബനാനിലെ ഹിസ്ബുള്ള വിഭാഗത്തിനും സിറിയന്‍ ഭരണാധികാരി ബശ്ശാറുല്‍ അസദിനും നല്‍കുന്ന പിന്തുണ തുടങ്ങി ചില കാരണങ്ങള്‍ അവര്‍തന്നെ ഉണ്ടാക്കിവയ്ക്കുന്നുമുണ്ട്.
സഊദിയുടെ നേതൃത്വത്തിലുള്ള മുസ്‌ലിം സഖ്യരാഷ്ട്രങ്ങളെ ഉപയോഗപ്പെടുത്തി ഇറാനെ തകര്‍ത്താല്‍ നേട്ടങ്ങള്‍ പലതാണ്, മേഖലയില്‍ ഇസ്രാഈലിനെതിരേ രൂപപ്പെടുന്ന ഭീഷണികള്‍ ഒന്നൊന്നായി ഇല്ലാതാക്കാം. ആദ്യം ഇറാന്‍, ഇറാനെതിരേയുള്ള യുദ്ധത്തിലൂടെ സ്വയം തകര്‍ച്ച ക്ഷണിച്ചുവരുത്തുന്ന സഊദി അടക്കമുള്ള മുസ്‌ലിം രാജ്യങ്ങള്‍. തുടര്‍ന്നുണ്ടാകുന്ന അസ്ഥിരതയില്‍ സാമ്രാജ്യത്വ സയണിസ്റ്റ് ശക്തികള്‍ക്കു ഗള്‍ഫ് മേഖലയും മധ്യേഷ്യയും അടക്കിവാഴാന്‍ സാധിക്കും.
യമനിലെ ഹൂതികള്‍ക്കെതിരേ രൂപം കൊണ്ട സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയെ സംശയത്തോടെയാണ് അമേരിക്കയും ഇസ്രാഈലും നോക്കിക്കാണുന്നത്. ഭാവിയില്‍ തങ്ങള്‍ക്ക് അതു ഭീഷണിയാകുമെന്ന് അവര്‍ കാണുന്നു. മേഖലയില്‍ ഉയര്‍ന്നുവരുന്ന മറ്റൊരു പ്രധാനശക്തിയെ തകര്‍ക്കുകയെന്നതുകൂടി സയണിസ്റ്റ് ഒളിഅജന്‍ഡയിലുണ്ട്.
അതു തുര്‍ക്കിയാണ്. സുന്നി രാജ്യമാണെങ്കിലും ഇറാനുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുകയും സിറിയന്‍പ്രശ്‌നത്തില്‍ സഊദി പക്ഷത്തു നില്‍ക്കുകയും പലപ്പോഴും ചടുലമായ നീക്കങ്ങളിലൂടെ ഇസ്രാഈലിന്റെയും യൂറോപ്പിന്റെയും ഉറക്കം കെടുത്തുകയും ചെയ്യുന്ന തുര്‍ക്കിയെ ഭാവിയില്‍ ഒറ്റപ്പെടുത്തി ഇല്ലാതാക്കാന്‍ സാമ്രാജ്യശക്തികള്‍ ഇപ്പോള്‍തന്നെ പദ്ധതിയാവിഷ്‌കരിക്കുന്നുണ്ട്. തുര്‍ക്കിയിലെ ഹിതപരിശോധനയും ഉര്‍ദുഗാന്റെ ചില വര്‍ത്തമാനങ്ങളും സംശയത്തോടെയാണ് അമേരിക്ക വീക്ഷിക്കുന്നത്. ഐ.എസിന്റെ പേരില്‍ തുര്‍ക്കി വിമതമരായ കുര്‍ദുകള്‍ക്ക് ആയുധം നല്‍കാനുള്ള പെന്റഗണിന്റെ നീക്കം ഇതിന്റെ ഭാഗമാണ്.
എന്തൊക്കെയാണെങ്കിലും ഈ വിഷയത്തില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള ഒരു ചിന്ത അറബ് മുസ്‌ലിം ഭരണാധികാരികളില്‍ നിന്നുണ്ടായിട്ടില്ലെന്നാണു വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്, ട്രെംപിന്റെ സന്ദര്‍ശനം ഒരു മഹാഭാഗ്യം പോലെയാണ് അറബ് മാധ്യമങ്ങള്‍ കൊണ്ടാടുന്നത് .
തങ്ങളുടെ ഏറ്റവും നല്ല ആയുധ വിപണിയാക്കി അറബ് മേഖലയെ മാറ്റി സമ്പത്തു കൈയടക്കലും ഒപ്പം സാമുവല്‍ പി ഹണ്ടിംഗ്ടണ്‍ മുന്നോട്ട്‌വച്ച സംസ്‌കാരങ്ങളുടെ സംഘട്ടനത്തിലൂടെ ഇസ്‌ലാമിന്റെ നശീകരണവും ലക്ഷ്യംവച്ചു ശത്രു വലതുകാല്‍വച്ചു കടന്നുവരികയാണ്. ഈ ശത്രുവിനെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതു കാണുമ്പോള്‍ കണ്ടിട്ടും കൊണ്ടിട്ടും മനസ്സിലാകാത്ത ഒരു ജനതയാണോ ഇന്നും അറബ് ലോകത്തുള്ളതെന്നു സംശയിച്ചുപോകുകയാണ്.

അലി, പന്താരങ്ങാടി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.ഡി.എഫിന് തിരിച്ചടി; എല്‍.സി ജോര്‍ജിന്റെ ഹരജി ഹൈക്കോടതി തള്ളി

Kerala
  •  22 days ago
No Image

തിരൂരില്‍ എസ്.ഐ.ആര്‍ ക്യാംപിനിടെ നാട്ടുകാര്‍ക്ക് നേരെ മുണ്ട് പൊക്കിക്കാണിച്ച ബി.എല്‍.ഒ വാസുദേവനെതിരെ നടപടി; ചുമതലകളില്‍ നിന്ന് മാറ്റി

Kerala
  •  22 days ago
No Image

ഇന്ത്യ സന്ദര്‍ശനം വീണ്ടും മാറ്റി നെതന്യാഹു; നടപടി സുരക്ഷാ ആശങ്കയെത്തുടര്‍ന്ന് 

National
  •  22 days ago
No Image

ആ താരത്തെ പരിശീലിപ്പിക്കാൻ എനിക്ക് കഴിയില്ല, കാരണം അതാണ്: ഹാൻസി ഫ്ലിക്ക്

Football
  •  22 days ago
No Image

നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ 8ന് വിധി പറയും; ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരാകണം

Kerala
  •  22 days ago
No Image

പൊലിസിനെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ച കേസ്: സി.പി.എം സ്ഥാനാര്‍ഥിയടക്കം രണ്ട് പേര്‍ക്ക് 20 വര്‍ഷം കഠിന തടവ്, 2.5 ലക്ഷം രൂപ പിഴയും

Kerala
  •  22 days ago
No Image

ആറ് വയസ്സുകാരനെ കടിച്ചു കുടഞ്ഞ് അയല്‍ക്കാരന്റെ നായ, ചെവി കടിച്ചെടുത്തു; ഉടമ അറസ്റ്റില്‍, കടിച്ചത് രാജ്യത്ത് ഇറക്കുമതി നിരോധിച്ച ഇനത്തില്‍ പെട്ട നായ

National
  •  22 days ago
No Image

ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് ജീവനക്കാരികള്‍ തട്ടിയത് 66 ലക്ഷം രൂപ; പണം ഉപയോഗിച്ചത് ആഢംബര ജീവിതത്തിന്

Kerala
  •  22 days ago
No Image

ഇന്ത്യയുടെ വന്മതിലായി കുൽദീപ് യാദവ്; മറികടന്നത് സച്ചിനെയും ദ്രാവിഡിനെയും

Cricket
  •  22 days ago
No Image

ആദിവാസി ഭൂസമര സമരപ്പന്തലില്‍ നിന്ന് ദമ്പതികള്‍ തദ്ദേശ തെരഞ്ഞെടുപ്പ് പോര്‍ക്കളത്തിലേക്ക്

Kerala
  •  22 days ago