HOME
DETAILS

കൂടുതല്‍ സ്‌പെഷല്‍ ട്രെയിനുകളുമായി റെയില്‍വേ

  
backup
December 02, 2020 | 1:44 AM

%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%86%e0%b4%b7%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%86%e0%b4%af


തിരുവനന്തപുരം: ഈ മാസം നാലുമുതല്‍ കേരളത്തില്‍ അഞ്ച് സ്‌പെഷല്‍ ട്രെയിന്‍ സര്‍വിസുകള്‍ കൂടി ആരംഭിക്കാന്‍ റെയില്‍വേ. മലബാര്‍, മാവേലി, മധുരൈ - പുനലൂര്‍ പ്രതിദിന എക്‌സ്പ്രസ്, ഗുരുവായൂര്‍ - എഗ്മോര്‍ എക്‌സ്പ്രസ്, ചെന്നൈ - തിരുവനന്തപുരം പ്രതിദിന എക്‌സ്പ്രസ് എന്നിവയുടെ സമയക്രമത്തിലാണ് സ്‌പെഷല്‍ സര്‍വിസുകള്‍ തുടങ്ങുന്നത്. ലോക്ക് ഡൗണിന് ശേഷം ആദ്യമായാണ് രാത്രികാല സര്‍വിസുകള്‍ ആരംഭിക്കുന്നത്.
മലബാറിന്റെ സമയത്തുള്ള മംഗലാപുരം - തിരുവനന്തപുരം പ്രത്യേക ട്രെയിന്‍ സര്‍വിസ് ഈ മാസം നാലിന് ആരംഭിക്കും. നാലിന് വൈകിട്ട് 6.15ന് മംഗലാപുരത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9.20ന് തിരുവനന്തപുരത്ത് എത്തിച്ചേരും. അഞ്ചിനാണ് തിരിച്ചുള്ള സര്‍വിസ് തുടങ്ങുക. അഞ്ചിന് തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 6.40ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ 10.30ന് മംഗലാപുരത്തെത്തും. പുനലൂര്‍ - മധുരൈ പ്രതിദിന എക്‌സ്പ്രസിന്റെ സമയത്തുള്ള പ്രത്യേക ട്രെയിനും നാലിന് ഓടിത്തുടങ്ങും. നാലിന് രാത്രി 11.30ന് മധുരൈയില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.20ന് പുനലൂരെത്തും. തിരിച്ച് അഞ്ചിന് വൈകിട്ട് 5.20ന് പുനലൂര് നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.20ന് മധുരൈയിലെത്തും.
മാവേലിയുടെ സമയത്തുള്ള പ്രത്യേക ട്രെയിന്‍ സര്‍വിസ് ഈ മാസം 10ന് ആരംഭിക്കും. മഗലാപുരത്ത് നിന്ന് വൈകിട്ട് 5.30ന് പുറപ്പെട്ട് രാവിലെ 6.35ന് തിരുവനന്തപുരത്തെത്തും. തിരിച്ച് 11ന് രാത്രി 7.25ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.50ന് മംഗലാപുരത്തെത്തും. ആലപ്പുഴ വഴിയാണ് സര്‍വിസ്.
ഈ മാസം എട്ട് മുതല്‍ ഗുരുവായൂര്‍ - എഗ്മോറിന്റെ സമയത്തും പ്രത്യേക ട്രെയിന്‍ സര്‍വിസ് നടത്തും. എട്ടിന് രാവിലെ 8.25ന് ചെന്നൈ എഗ്മോറില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.40ന് ഗുരുവായൂരെത്തും. ഒന്‍പതിനാണ് തിരിച്ചുള്ള സര്‍വിസ് ആരംഭിക്കുക. ഒന്‍പതിന് രാത്രി ഒന്‍പതരയ്ക്ക് ഗുരുവായൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ 8.35ന് എഗ്മോറില്‍ എത്തിച്ചേരും.
എട്ടിന് തന്നെ ചെന്നൈ - തിരുവനന്തപുരം പ്രതിദിന പ്രത്യേക ട്രെയിനും സര്‍വിസ് തുടങ്ങും. എട്ടിന് വൈകിട്ട് 3.20ന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് രാവിലെ 7.50ന് തിരുവനന്തപുരത്ത് എത്തും. തിരിച്ച് ഒന്‍പതിന് വൈകിട്ട് 5.15ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10ന് ചെന്നൈയിലെത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആളിക്കത്തി 'ഡീൽ' മറുപടിയുമായി മുഖ്യമന്ത്രി, ആവർത്തിച്ച് സതീശൻ; ഏറ്റുപിടിച്ച് നേതാക്കൾ

Kerala
  •  7 days ago
No Image

നിയമസഭാ തിരഞ്ഞെടുപ്പ്; നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്

Kerala
  •  7 days ago
No Image

തൂത്തൂകുടി ഇരട്ട കസ്റ്റഡി കൊലപാതകം; ഒന്‍പത് പൊലിസുകാരും കുറ്റക്കാര്‍ ! ശിക്ഷാവിധി 30ന്

National
  •  8 days ago
No Image

പത്രിക സമര്‍പ്പണം പൂര്‍ത്തിയായി; ആകെ 1202 സ്ഥാനാര്‍ഥികള്‍; സമര്‍പ്പിച്ചത് 2039 പത്രികകള്‍ 

Kerala
  •  8 days ago
No Image

ബിജെപി സീല്‍ പതിച്ച കത്ത്; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജനാധിപത്യത്തിന് അപമാനമെന്ന് സ്വരാജ് 

Kerala
  •  8 days ago
No Image

യാസ് വാട്ടർവേൾഡിൽ പുത്തൻ വിസ്മയം; ഏപ്രിൽ 4 മുതൽ പുതിയ റൈഡുകൾ ആരംഭിക്കും

uae
  •  8 days ago
No Image

സിപിഎം നിയന്ത്രണത്തിലുള്ള അടൂര്‍ സഹകരണ ബാങ്കില്‍ ഗുരുതര ക്രമക്കേട്; വെളിപ്പെടുത്തലിന് പിന്നാലെ പ്രസിഡന്റ് രാജിവെച്ചു 

Kerala
  •  8 days ago
No Image

ദുബൈയിൽ വാഹനാപകടത്തിൽ പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം

uae
  •  8 days ago
No Image

സീൽ വിവാദത്തിൽ തെറിച്ചത് ഉദ്യോഗസ്ഥന്റെ കസേര; നടപടി കമ്മീഷന്റെ വിശദീകരണത്തിന് പിന്നാലെ

latest
  •  8 days ago
No Image

ആരുമായും സഖ്യമില്ല; പുതുച്ചേരിയില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ടിവികെ 

National
  •  8 days ago