HOME
DETAILS

സുനന്ദയുമായുള്ള സംഭാഷണം: ടേപ്പുകള്‍ മോഷ്ടിച്ചെന്ന കേസില്‍ അര്‍ണബ് ഗോസാമിയ്ക്ക് ഹൈക്കോടതി നോട്ടിസ്

  
backup
May 23 2017 | 20:05 PM

%e0%b4%b8%e0%b5%81%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%af%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%b8%e0%b4%82%e0%b4%ad%e0%b4%be%e0%b4%b7%e0%b4%a3%e0%b4%82

ന്യൂഡല്‍ഹി: റിപ്പബ്ലിക് ചാനല്‍ തുടങ്ങി മൂന്നാഴ്ച പിന്നിടും മുന്‍പ് തന്നെ സ്ഥാപനമേധാവി അര്‍ണബ് ഗോസാമിയുടെ കുരുക്കു മുറുകുന്നു. കോണ്‍ഗ്രസ് നേതാവ് ശശിതരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറുമായുള്ള സംഭാഷണങ്ങളുടെ ടേപ്പ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് ടൈംസ് നൗ ചാനല്‍ നല്‍കിയ കേസില്‍ ഡല്‍ഹി ഹൈക്കോടതി അര്‍ണബിന് നോട്ടിസയച്ചു. അര്‍ണബിനെ കൂടാതെ റിപ്പബ്ലിക് മാധ്യമപ്രവര്‍ത്തക പ്രേമ ശ്രീദേവിക്കുമെതിരേ മോഷണം, വിശ്വാസവഞ്ചന, ബൗദ്ധിക സ്വത്ത് ദുരുപയോഗം ചെയ്യല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ച് ടൈംസ് നൗ നെറ്റ്‌വര്‍ക്ക് നല്‍കിയ പരാതിയിലാണ് കോടതി നടപടി. ടേപ്പുകള്‍ തങ്ങളുടേതാണെന്ന് തെളിയിക്കാന്‍ ടൈംസ് നൗ കോടതിയില്‍ രേഖകളൊന്നും സമര്‍പ്പിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ജസ്റ്റിസ് മന്‍മോഹന്‍ വിശദീകരണം തേടി നോട്ടിസ് അയയ്ക്കാന്‍ ഉത്തരവിട്ടത്.
ടൈംസ് നൗ ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്ന അര്‍ണബ് രാജിവച്ചാണ് റിപ്പബ്ലിക് ചാനല്‍ തുടങ്ങിയത്. ഈ മാസം ആറിനും എട്ടിനുമാണ് ചാനല്‍ രണ്ടു ടേപ്പുകള്‍ സംപ്രേഷണം ചെയ്തത്. ചാനല്‍ പുറത്തുവിട്ട ടേപ്പുകള്‍ ടൈംസ് നൗവില്‍ നിന്ന് മോഷ്ടിച്ചതാണെന്നാണ് പരാതി. സുനന്ദയുടേത് കൂടാതെ ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദുമായി ബന്ധപ്പെട്ട ഒരു ഓഡിയോ ടേപ്പും ചാനല്‍ പുറത്തുവിട്ടിരുന്നു. ഇത് രണ്ടും തങ്ങളുടെ കൈവശമുണ്ടായിരുന്നതാണെന്നും രാജിവച്ചുപോയതോടെ അര്‍ണബ് സ്വന്തമാക്കുകയായിരുന്നുവെന്നുമാണ് ടൈംസ് നൗവിന്റെ ആരോപണം.
ഓഡിയോ ടേപ്പുകള്‍ തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരാതിയുമായി പൊലിസിനെ സമീപിക്കാന്‍ ടൈംസ് നൗ തീരുമാനിച്ചത്. ഒരു സ്ഥാപനത്തിന്റെ ഭാഗമായിരിക്കെ ലഭിച്ച ടേപ്പുകള്‍ പിന്നീട് ഉപയോഗിക്കുന്നത് പകര്‍പ്പവകാശ നിയമത്തിന്റെ ലംഘനമാണ്. തങ്ങള്‍ അറിയാതെ മോഷ്ടിച്ച് മറ്റൊരു ചാനലില്‍ സംപ്രേഷണം ചെയ്തത് കുറ്റകരമാണ്. ടൈംസ് നൗ നല്‍കിയ പരാതിയില്‍ പറയുന്നു.
തൊഴിലുടമയുടെ രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ തൊഴിലാളിയ്ക്കു ബാധ്യതയുണ്ട്.അതുകൊണ്ട് കരാര്‍ ലംഘിക്കപ്പെടാന്‍ പാടില്ലെന്ന് കേസ് പരിഗണിക്കുന്നതിനിടെ കോടതി നിരീക്ഷിച്ചു. ഒരു കമ്പനിയിലെ രഹസ്യങ്ങള്‍ മറ്റൊരു കമ്പനിയിലേക്ക് ചോര്‍ത്തുന്നത് കരാര്‍ ലംഘനമാകുമെന്ന് കോടതി നിരീക്ഷിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"ഇവിടെ സ്ത്രീകൾ സുരക്ഷിതർ": ദുബൈയിൽ പുലർച്ചെ ഒറ്റയ്ക്ക് നടന്ന് ഇന്ത്യൻ യുവതി; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ 

uae
  •  2 days ago
No Image

വന്നു എറിഞ്ഞു കീഴടക്കി; ഏഷ്യ കപ്പിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ശ്രീലങ്ക

Cricket
  •  2 days ago
No Image

യുഎഇയിൽ ട്രെൻഡിംങ്ങായി വേരുകൾ തേടിയുള്ള യാത്ര; ​ചിലവ് വരുന്നത് ലക്ഷങ്ങൾ

uae
  •  2 days ago
No Image

മെസിയുടെ വിരമിക്കൽ മത്സരം ആ ടീമിനൊപ്പം ആയിരിക്കണം: മുൻ സഹതാരം

Football
  •  2 days ago
No Image

'കുറഞ്ഞ വിലയില്‍ കാര്‍': വ്യാജ പരസ്യം ചെയ്ത് തട്ടിപ്പ്; സഊദിയില്‍ പ്രവാസികള്‍ അറസ്റ്റില്‍

Saudi-arabia
  •  2 days ago
No Image

ഒറ്റ റൺസ് പോലും നേടാതെ ഇതിഹാസത്തെ വീഴ്ത്താം; സ്വപ്ന നേട്ടത്തിനരികെ സഞ്ജു

Cricket
  •  2 days ago
No Image

വീണ്ടും മസ്തിഷ്‌ക ജ്വരം; തിരുവനന്തപുരത്ത് പതിനേഴുകാരന് രോഗം സ്ഥിരീകരിച്ചു; ആക്കുളത്തെ സ്വിമ്മിങ് പൂള്‍ ആരോഗ്യ വകുപ്പ് പൂട്ടി

Kerala
  •  2 days ago
No Image

സഊദിയില്‍ എഐ ഉപയോഗിച്ച് പകര്‍പ്പവകാശ നിയമം ലംഘിച്ചാല്‍ കടുത്ത ശിക്ഷ; 9,000 റിയാല്‍ വരെ പിഴ ചുമത്തും

Saudi-arabia
  •  2 days ago
No Image

കേരളത്തിലും എസ്.ഐ.ആര്‍ ആരംഭിച്ചു; തീവ്രപരിശോധനക്ക് തയ്യാറെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍; പേര് പരിശോധിക്കേണ്ടത് ഇങ്ങനെ 

Kerala
  •  2 days ago
No Image

ഓവര്‍ ടേക്കിംഗ് നിരോധിത മേഖലയില്‍ അശ്രദ്ധമായ ഡ്രൈവിംഗ്; കാര്‍ കണ്ടുകെട്ടി ദുബൈ പൊലിസ്

uae
  •  2 days ago