HOME
DETAILS
MAL
മത്സ്യത്തൊഴിലാളിക്ക് ട്രെയിനില്‍ വെട്ടേറ്റു
ADVERTISEMENT
backup
September 28 2018 | 01:09 AM
തലശ്ശേരി: ട്രെയിന്‍ യാത്രയ്ക്കിടെ മത്സ്യത്തൊഴിലാളിക്ക് വെട്ടേറ്റു. പഴയങ്ങാടിയില്‍ മത്സ്യബന്ധന തൊഴിലാളിയായ കടലുണ്ടിയിലെ ചക്കുങ്കല്‍ സെയ്തലവിക്കാണ് (58) വെട്ടേറ്റത്. ഇയാളെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം. സെയ്തലവി ജോലികഴിഞ്ഞ് സഹതൊഴിലാളികള്‍ക്കൊപ്പം മംഗളൂരു-ചെന്നൈ മെയിലില്‍ നാട്ടിലേക്കു മടങ്ങുകയായിരുന്നു.
മദ്യപിച്ച് നിലതെറ്റിയ തമിഴ്‌നാട് സ്വദേശി കൊടുവാള്‍കൊണ്ട് ഇയാളുടെ വലുതുകൈക്ക് വെട്ടുകയായിരുന്നു. തലശ്ശേരിയില്‍ ട്രെയിന്‍ എത്തിയപ്പോള്‍ യാത്രക്കാര്‍ ഇയാളെ പിടികൂടി റെയില്‍വേ സംരക്ഷണ സേനയ്ക്കു കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."