സഊദിയില്‍ എ.സി പൊട്ടിത്തെറിച്ച് അഞ്ചംഗ കുടുംബത്തിന് ദാരുണാന്ത്യം
റിയാദ്: സഊദിയില്‍ എ.സി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ അഞ്ചംഗ കുടുംബം ദാരുണമായി മരിച്ചു. സഊദിയിലെ ഫൈസലിയാ ഡിസ്ട്രിക്ടില്‍ ഉണ്ടായ അപകടത്തില്‍ സഊദി യുവാവും ഭാര്യയും മൂന്നു കുട്ടികളുമാണ് മരിച്ചത്. ഉറക്കത്തിനിടെ എ.സിയുടെ കംപ്രസര്‍ പൊട്ടിത്തെറിച്ച് ഫ്ളാറ്റില്‍ നിറഞ്ഞ പുക ശ്വസിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. വെള്ളിയാഴ്ച രാത്രി നടന്ന അപകടത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായ മുഹമ്മദ് ശറാഹീലി (32), 27 കാരിയായ ഭാര്യ, മക്കളായ അദാരി (5), അബാദി (3), അലി (ഒന്നര വയസ്) എന്നിവരാണ് മരിച്ചത്.
ഫ്ളാറ്റില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ ഉടന്‍ മുഹമ്മദ് ശറാഹീലിയുടെ സഹോദരനുമായി ഫോണില്‍ ബന്ധപ്പെട്ട് വിവരമറിയിച്ചു. ഇദ്ദേഹം സ്ഥലത്തെത്തി വാതില്‍ ബലം പ്രയോഗിച്ച് തുറക്കാന്‍ നടത്തിയ ശ്രമം വിജയിച്ചില്ല. ഒടുവില്‍ സിവില്‍ ഡിഫന്‍സ് അധികൃതര്‍ എത്തി വാതില്‍ തുറക്കുമ്പോഴേക്കും മുഹമ്മദ് ശറാഹീലിയുടെ ഭാര്യയും മക്കളും മരിച്ചിരുന്നു. ഏതാനും നിമിഷങ്ങള്‍ക്കകം യുവാവും മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."