HOME
DETAILS

വൈകല്യം സുല്ലിട്ടുപോയി ആമിയുടെ നിശ്ചയദാര്‍ഢ്യത്തിന് പിന്നില്‍

  
backup
December 03 2020 | 10:12 AM

aami-story-latest-news-today-2020

കൊല്ലം: വൈകല്യം സുല്ലിട്ടുപോയി ആമിയുടെ നിശ്ചയദാര്‍ഢ്യത്തിന് പിന്നില്‍, തോറ്റുപോകേണ്ടിടത്തുനിന്നും ആമി ഇപ്പോഴും ഊര്‍ജ്ജസ്വലയായി സഞ്ചരിക്കുകയാണ്, കാരുണ്യത്തിന്റെ വഴിവിളക്കുമായി. പുനലൂര്‍ കുന്നിക്കോട് വിളക്കുടി നെല്ലിവിള ഹൗസില്‍ ആമിയെന്ന ആമിന ഈ കൊവിഡ് കാലത്തും സേവന പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമാണ്.

വിവിധ ജില്ലകളിലെ അനാഥാലയങ്ങളില്‍ ആമി നേതൃത്വം നല്‍കുന്ന 'ഇളംതെന്നലായ് ചാരിറ്റബിള്‍ ട്രസ്റ്റ്'മാസത്തില്‍ ഒരു ദിവസംവീതം അന്നദാനം നടത്തുന്നുണ്ട്. കിടപ്പ് രോഗികള്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും സഹായങ്ങളും എത്തിയ്ക്കുന്നുണ്ട്. രണ്ടര വയസുള്ളപ്പോഴാണ് പോളിയോ ബാധിച്ച് ആമിനയുടെ ഇരുകാലുകളുടെയും ചലനശേഷി നഷ്ടപ്പെട്ടത്. കാലുകള്‍ പിന്നീട് വളര്‍ന്നതുമില്ല. ശരീരത്തിനൊപ്പം വളരാത്ത കാലുകളോട് മാനസികമായൊരു അകല്‍ച്ച തോന്നിയിരുന്നുവെങ്കിലും പതിയെ അവയോടെല്ലാം ആമി പൊരുത്തപ്പെട്ടു.

പത്താംക്ളാസ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചത് ഉറച്ച കാലുകളുടെ ചലന സ്വാതന്ത്ര്യം ഇനിയൊരിക്കലും തിരിച്ചുവരില്ലെന്ന് ഉറപ്പായപ്പോഴാണ്. കുറേനാള്‍ വീട്ടിലൊതുങ്ങി. ഫേസ് ബുക്കിലും വാട്ട്സാപ്പിലേക്കും സഞ്ചരിച്ചപ്പോഴേക്കും പുതിയ ചങ്ങാതിമാരെ കിട്ടി. സേവന വഴികളും തുറന്നു. തന്നെക്കാള്‍ അവശത അനുഭവിക്കുന്നവരെ നേരില്‍ കാണാനും അവര്‍ക്ക് വേണ്ടുന്ന സഹായങ്ങളെത്തിയ്ക്കാനും ആമി തുനിഞ്ഞിറങ്ങിയപ്പോള്‍ പിന്‍ബലവുമായി ഒട്ടേറെ പേര്‍ കൂടെച്ചേര്‍ന്നു.

സുമനസുകളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് ആമിയെന്ന നന്മമരം വളരുകയായിരുന്നു. 2019 നവംബറില്‍ 'ഇളംതെന്നലായ്' എന്ന പേരില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്ക് കൂടുതലിറങ്ങി. രക്തദാന സേന രൂപീകരിച്ചു, മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാറുണ്ട്. അന്നദാനം നടത്തുന്നുണ്ട്, വിവാഹ സഹായങ്ങള്‍.അങ്ങിനെ ആമിയുടെ സേവന പട്ടിക നീളുകയാണ്. ലോട്ടറി വില്‍പന, ചീരക്കച്ചവടം, തുന്നല്‍പ്പണികള്‍ അങ്ങിനെ തന്നെക്കൊണ്ട് ആവുന്ന തൊഴില്‍ ചെയ്ത് ലഭിക്കുന്ന വരുമാനവും സേവനത്തിന് വേണ്ടി മാറ്റുകയായിരുന്നു. ഇടയ്ക്ക് മുട്ടക്കോഴി വളര്‍ത്തലും തുടങ്ങി. കൊവിഡിന്റെ വരവ് ആമിയുടെ സ്വയംതൊഴില്‍ സംരംഭങ്ങളെ ഒന്നുലച്ചു. എന്നിട്ടും ആമിയുടെ നാല് ചക്ര വാഹനം കിടപ്പ് രോഗികളെ തേടി ചെല്ലാറുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  35 minutes ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  38 minutes ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  an hour ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  an hour ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  an hour ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  2 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  3 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  3 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago