'കാലിലും.. പിന്നിലും.. ശരീരം മുഴുവന്‍ അടിച്ചു'; വൈറല്‍ ചിത്രത്തിലെ കര്‍ഷകന്‍ തന്നെ പ്രതികരിക്കുന്നു
ന്യൂഡല്‍ഹി: പൊലിസുകാരന്‍ വൃദ്ധനായ കര്‍ഷകനെ അടിക്കുന്ന വൈറലായ ചിത്രം വീണ്ടും ചര്‍ച്ചയാവുന്നതിനിടെ പ്രതികരണവുമായി ചിത്രത്തിലെ കഥാപാത്രം തന്നെ രംഗത്ത്. കര്‍ഷകനെ പൊലിസ് തൊട്ടിട്ട് പോലുമില്ലെന്ന് ബി.ജെ.പി സോഷ്യല്‍ മീഡിയാ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്തതോടെയാണ് ചിത്രം വീണ്ടും ചര്‍ച്ചയായത്.
അമിത് മാളവ്യയുടെ ട്വീറ്റ് വ്യാജമാണെന്ന് കണ്ട് ട്വിറ്റര്‍ തന്നെ ഫ്‌ലാഗ് ചെയ്തതും ശ്രദ്ധേയമായിരുന്നു. ഇതിനിടെയാണ് 60 കാരനായ സുഖ്‌ദേവ് സിങ് തന്നെ പ്രതികരണവുമായി രംഗത്തെത്തിയത്. 'അവര്‍ ഞങ്ങളെ ജലപീരങ്കി ഉപയോഗിച്ച് നേരിട്ടു, പിന്നീട് കണ്ണീര്‍വാതക പ്രയോഗം നടത്തി, വടികൊണ്ട് അടിക്കുകയും ചെയ്തു'- സുഖ്‌ദേവ് സിങ് പറഞ്ഞു.
Rahul Gandhi must be the most discredited opposition leader India has seen in a long long time. https://t.co/9wQeNE5xAP pic.twitter.com/b4HjXTHPSx
— Amit Malviya (@amitmalviya) November 28, 2020
'എന്റെ ശരീരം മുഴുവന്‍ വേദനിപ്പിച്ചു, എന്റെ കാലിലും പിന്നിലും എല്ലാം'- സുഖ്‌ദേവ് സിങ്ങ് പറഞ്ഞു.
ഹൈവേയില്‍ നൂറുകണക്കിന് കര്‍ഷകര്‍ക്കൊപ്പമായിരുന്നു ഞാനും. മുദ്രാവാക്യം വിളിക്കുകയോ കല്ലെറിയുകയോ ഒന്നും ചെയ്തിരുന്നില്ല. എന്നിട്ടും എന്തിനാണ് അടിച്ചതെന്ന് മനസിലായില്ല.
പഞ്ചാബിലെ കാപുര്‍ത്തലയില്‍ നിന്നാണ് സുഖ്‌ദേവ് സിങ് വന്നത്. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുകയെന്ന ആവശ്യത്തില്‍ പ്രതിഷേധത്തിലിരിക്കുന്ന മൂന്നുലക്ഷത്തോളമുള്ള കര്‍ഷകരിലൊരാളാണ് സുഖ്‌ദേവ് സിങ്ങ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."