കേരള-കര്‍ണാടക അതിര്‍ത്തിയില്‍ കാട്ടുപോത്തുകള്‍ കൂട്ടത്തോടെ റോഡിലിറങ്ങി
ബദിയടുക്ക: കേരള-കര്‍ണാടക അതിര്‍ത്തിയില്‍ കാട്ടുപോത്തുകള്‍ കൂട്ടത്തോടെ റോഡിലിറങ്ങി. റോഡിലിറങ്ങിയ കാട്ടുപോത്തിന്‍ കൂട്ടം ഏറെനേരം യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. കാട്ടുപോത്തിന്‍ കുട്ടികളടക്കം ഏഴു കാട്ടുപോത്തുകളാണ് റോഡിലിറങ്ങി പരിഭ്രാന്തി പരത്തിയത്. അരമണിക്കൂറോളം റോഡില്‍ കഴിച്ചുകൂട്ടിയ കാട്ടുപോത്തുകള്‍ പിന്നീടു കാട്ടിലേക്കു തന്നെ തിരിച്ചു പോയി. ഇനിയും കാട്ടുപോത്തുകള്‍ ഇറങ്ങിയേക്കുമെന്നതിനാല്‍ പ്രദേശത്തെ താമസക്കാരോട് ജാഗ്രത പാലിക്കാന്‍ പൊലിസും വനം വകുപ്പും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നലെ രാവിലെ എട്ടോടെയാണ് കേരള-കര്‍ണാടക അതിര്‍ത്തിയായ പാണാജെയില്‍ കാട്ടുപോത്തുകളെ കണ്ടത്. ചെറിയ വാഹനങ്ങളില്‍ ഇതുവഴി യാത്ര ചെയ്യുകയായിരുന്നവര്‍ കാട്ടുപോത്തിന്‍ കൂട്ടത്തെ കണ്ടു ഭയന്നു. നാട്ടിലിറങ്ങുന്ന കാട്ടുപോത്തിന്‍ കൂട്ടം അക്രമം കാണിക്കുന്നതിനാല്‍ പ്രദേശത്ത് താമസിക്കുന്നവര്‍ ഭയവിഹ്വലരാണ്. കേരള-കര്‍ണാടക അതിര്‍ത്തിയായ കാട്ടുകുക്കെയില്‍ രണ്ടു മാസം മുന്‍പു കാട്ടുപോത്തിന്‍ കൂട്ടം വ്യാപകമായി കൃഷിനശിപ്പിച്ചിരുന്നു. കാട്ടുപോത്തുകള്‍ നാട്ടിലിറങ്ങുന്നതു തടയാന്‍ നടപടി സ്വീകരിക്കണമെന്നു കര്‍ഷകര്‍ ആവശ്യപ്പെട്ടു. കാടിനകത്തു കുടിവെള്ളം കിട്ടാത്തതും നായാട്ടുമായിരിക്കണം വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതിനു കാരണമാകുന്നതെന്നു വനം വകുപ്പ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."