വൈദ്യുതി ചാര്‍ജ് വര്‍ധന സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: ചെന്നിത്തല
മലപ്പുറം: വൈദ്യുതി ചാര്‍ജ് വര്‍ധനവിലൂടെ സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
നികുതിഭാരം കൊണ്ട് നടുവൊടിഞ്ഞ ജനങ്ങള്‍ക്ക് ഇരുട്ടടിയാണ് വൈദ്യുതി ചാര്‍ജ് വര്‍ധനവ്. ഇതിനെതിരേ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും.
50 യൂനിറ്റിന് അഞ്ച് രൂപവരെയാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. അഴിമതിയും കെടുകാര്യസ്ഥതയുമാണ് കെ.എസ്.ഇ.ബിയില്‍ നടക്കുന്നത്. മൂവായിരം കോടിയിലധികം രൂപ പിരിച്ചെടുക്കാതെ ജനങ്ങളുടെമേല്‍ ഭാരമേല്‍പ്പിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. പ്രളയ സെസ് കൂടി വരുന്നതോടെ വിലക്കയറ്റം രൂക്ഷമാകാന്‍ പോവുകയാണ്. ആയിരക്കണക്കിന് രോഗികള്‍ക്ക് ആശ്രയമായിരുന്ന കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയതിനാല്‍ രോഗികള്‍ പരക്കം പായുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരത് ഇതുവരെ പ്രവര്‍ത്തനക്ഷമമായിട്ടില്ല.
പഞ്ചായത്തുകളുടെയും നഗരസഭകളുടെയും ഫണ്ടില്‍ കൈയിട്ടുവാരി തദ്ദേശ സ്ഥാപനങ്ങളെ കൊല്ലാക്കൊല ചെയ്യുകയാണ് സര്‍ക്കാര്‍. മാര്‍ച്ച് 25ന് ശേഷം ട്രഷറിയിലെത്തിയ എല്ലാ ബില്ലുകളും ക്യൂവില്‍ നിര്‍ത്തി. ഈ തുകയും ഈ വര്‍ഷത്തെ വിഹിതത്തില്‍നിന്ന് എടുക്കാനാണ് നിര്‍ദേശമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."