കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാര്‍ പണിമുടക്കിലേക്ക്
കോഴിക്കോട്: തൊഴില്‍ മേഖലയിലെ സുരക്ഷിതത്വമാവശ്യപ്പെട്ട് സംസ്ഥാനത്തെ കണ്‍സ്യൂമര്‍ഫെഡ് തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്. തൊഴിലാളികള്‍ക്ക് അര്‍ഹമായ വേതനവും മറ്റ് ആനുകൂല്യങ്ങളും ഉദ്യോഗസ്ഥര്‍ മനഃപൂര്‍വം വൈകിപ്പിക്കുന്നതായാണ് ആരോപണം.
ആനുകൂല്യങ്ങള്‍ പലകാരണങ്ങള്‍ പറഞ്ഞ് തടയുകയാണെന്ന് തൊഴിലാളികള്‍ പറയുന്നു. കൂടാതെ എട്ടും പത്തും വര്‍ഷം സര്‍വിസുള്ള 11 തൊഴിലാളികളെ ഒരുവര്‍ഷത്തിലധികമായി മാനേജ്മെന്റ് പുറത്തുനിര്‍ത്തിയിരിക്കുകയാണ്. അവരെ ഉടന്‍ തിരിച്ചെടുക്കാന്‍ നടപടി വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂലൈ 17ന് കണ്‍സ്യൂമര്‍ ഫെഡ് വര്‍ക്കേഴ്സ് അസോസിയേഷന് സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തും. ഇതിനുമുന്നോടിയായി ഇന്നലെ സംസ്ഥാനത്തെ എല്ലാ റീജ്യനല്‍ ഓഫിസുകള്‍ക്ക് മുന്നിലും സത്യഗ്രഹ സമരം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."