സ്റ്റോപ്പ് അനുവദിച്ചിട്ടും ഇന്റര്‍സിറ്റി എക്‌സ്പ്രസ് നീലേശ്വരത്ത് നിര്‍ത്തുന്നില്ല
നീലേശ്വരം: സ്റ്റോപ്പ് അനുവദിച്ച് ആറുമാസം കഴിഞ്ഞിട്ടും ഇന്റര്‍സിറ്റി എക്‌സ്പ്രസ് നീലേശ്വരത്ത് നിര്‍ത്തുന്നില്ല. ഏറെക്കാലത്തെ മുറവിളിക്കു ശേഷം കഴിഞ്ഞ മാര്‍ച്ചിലാണ് ട്രെയിനിനു നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിച്ചത്.
ഇതിനൊപ്പം, ഒരു ഘട്ടത്തില്‍ റെയില്‍വേ വികസനത്തിനായി നിലകൊണ്ട ജനകീയ കൂട്ടായ്മയും പി. കരുണാകരന്‍ എം.പിയുടെ നേതൃത്വത്തില്‍ ഉണ്ടായ ഇടപെടലുകളുമെല്ലാം നിലവില്‍ പാളം തെറ്റിയ നിലയിലാണ്.
റെയില്‍വേയില്‍ യൂനിയന്‍ തലത്തില്‍ നടന്ന ചില തിരിമറികളാണ് ഇന്റര്‍സിറ്റി നിര്‍ത്താത്തതിനു കാരണമെന്നറിയുന്നു.
യശ്വന്ത്പുര എക്‌സ്പ്രസിനു സ്റ്റോപ്പ് അനുവദിക്കുന്നതിനും റെയില്‍വേ ബോര്‍ഡിലേക്കു ശുപാര്‍ശ ചെയ്യപ്പെട്ടിരുന്നു.
അതിനിടെ ഈ ട്രെയിന്‍ ശ്രാവണബലഗോള വഴിയും മൈസൂരു വഴിയും പോകുന്ന രണ്ടു ട്രെയിനുകളായി മാറ്റിയതാണ് വിനയായത്.
ഈ വണ്ടിക്കു രണ്ടുനമ്പറുകളായതോടെ രണ്ടു ട്രെയിനുകളായാണ് റെയില്‍വേ പരിഗണിക്കുന്നത്.
ഈ സാങ്കേതികത്വം പരിഗണനയിലുണ്ടായിരുന്ന പുതിയ സ്റ്റോപ്പുകളെയും ബാധിച്ചു.
ഇന്റര്‍സിറ്റിയുടെ കാര്യത്തില്‍ സ്റ്റോപ്പ് അനുവദിച്ച ശേഷവും യശ്വന്ത്പുര എക്‌സ്പ്രസിനു സ്റ്റോപ്പ് അനുവദിക്കുന്നതിനു തൊട്ടു മുന്‍പുണ്ടായ സാങ്കേതിക തടസങ്ങള്‍ മറികടന്ന് സ്റ്റോപ്പ് യാഥാര്‍ഥ്യമാക്കാന്‍ സജീവ ശ്രമങ്ങളുണ്ട്.
ചെന്നൈ സൂപ്പര്‍ഫാസ്റ്റിനുകഴിഞ്ഞ ജനുവരി മുതല്‍ ആറു മാസത്തേക്ക് അനുവദിച്ച താല്‍ക്കാലിക സ്റ്റോപ്പ് പിന്നീട് ദീര്‍ഘിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."