ദുരിതാശ്വാസ നിധിയിലേക്ക് ലൈബ്രറികള്‍ ശേഖരിച്ചത് ഒരു കോടി രൂപ
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയില്‍ നിന്ന് ലൈബ്രറികള്‍ മുഖേന ലൈബ്രറി കൗണ്‍സില്‍ ശേഖരിച്ചത് ഒരു കോടി രണ്ട് ലക്ഷത്തി തൊണ്ണൂറ്റി മൂന്നായിരത്തി അറുനൂറ്റി അറുപത്തി ഒമ്പത് രൂപ.
ജില്ലയിലെ 925 ലൈബ്രറികളില്‍ നിന്നു ലൈബ്രേറിയന്മാര്, ജില്ലാ, താലൂക്ക് കമ്മിറ്റി അംഗങ്ങളില്‍ നിന്നാണ് ഇത്രയും തുക ശേഖരിച്ചത്. തുക സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ മുഖേന ഇന്ന് തിരുവനന്തപുരത്ത് വെച്ച് ധനകാര്യന്ത്രിക്ക് കൈമാറും. തളിപ്പറമ്പ് 35,87,706 രൂപ, കണ്ണൂര്‍ 30,52,950 രൂപ, തലശേരി 26,51,302 രൂപ, ഇരിട്ടി 6,06,651 രൂപ ഇങ്ങിനെയാണ് ലൈബ്രറികളില്‍ നിന്ന് ശേഖരിച്ചത്. ഇതിന് പുറമെ ലൈബ്രേറിയന്മാരില് നിന്ന് 2,53,000 രൂപയും ജില്ലാ കൗണ്‍സില്‍ നിശ്ചയിച്ച താല്‍ക്കാലിക ജീവനക്കാരുടെ ഒരു മാസത്തെ വേതനം ഇനത്തില്‍ 83,500, ജില്ലാ താലുക്ക് കൗണ്‍സില്‍ ഭാരവാഹികളുടെ ഒരു മാസത്തെ വേതനവും കമ്മിറ്റി അംഗങ്ങളുടെ രണ്ട് മാസത്തെ സിറ്റിങ് ഫീ ഇനത്തില്‍ 53,200 രൂപയും നല്‍കിയിട്ടുണ്ട്. ലൈബ്രറി കൗണ്‍സില്‍ ജീവനക്കാരുടെ ഒരു മാസത്തെ വേതനം സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സാലറി ചലഞ്ചില്‍ ഉള്‍പ്പെടുത്തി നേരത്തെ നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."