HOME
DETAILS

എസ്.വൈ.എസ് ആദര്‍ശ ക്യാംപയ്ന്‍; സമാപനം ഇന്ന് കൊടുവായൂരില്‍

  
backup
May 24 2017 | 05:05 AM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b5%e0%b5%88-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%a6%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6-%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%82%e0%b4%aa%e0%b4%af-2

പാലക്കാട്: 'സലഫിസം വിചാരണ ചെയ്യപ്പെടുന്നു' എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് ആചരിച്ചുവരുന്ന ആദര്‍ശ ക്യാംപയിനിന്റെ സമാപനവും റമദാന്‍ മുന്നൊരുക്കത്തിന്റെ ഭാഗമായുള്ള റിലീഫ് വിതരണവും ഇന്നു രാവിലെ 10 മണിക്ക് കൊടുവായൂരില്‍ സംഘടിപ്പിക്കും. മേലേപള്ളി മണ്ഡപത്തില്‍ (എം.പി ഹാള്‍) നടക്കുന്ന പരിപാടിയില്‍ സമസ്ത ട്രഷറര്‍ അല്‍ഹാജ് സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, എസ്.വൈ.എസ് സംസ്ഥാന ഭാരവാഹികളായ സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ പഴയ ലെക്കിടി, റഹ്മത്തുല്ല ഖാസിമി മുത്തേടം, ഹാജി കെ. മമ്മദ് ഫൈസി, സമസ്തയുടേയും കീഴ്ഘടകങ്ങളുടേയും സംസ്ഥാനജില്ലാ ഭാരവാഹികള്‍ പങ്കെടുക്കും.
എസ്.വൈ.എസ് ജില്ലാ ജനറല്‍സെക്രട്ടറി ടി.കെ മുഹമ്മദ്കുട്ടി ഫൈസി കരുവാന്‍പടി സ്വാഗതം പറയും. സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ അല്‍ഹാജ് സി.കെ.എം സാദിഖ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ അധ്യക്ഷനാകും. പ്രമുഖ പ്രഭാഷകന്‍ റഹ്മത്തുല്ല ഖാസിമി മുഖ്യപ്രഭാഷണം നടത്തും. എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ ഹാജി കെ.മമ്മദ് ഫൈസി തിരൂര്‍ക്കാട്, എസ്.വൈ.എസ് ജില്ലാവര്‍ക്കിംഗ് സെക്രട്ടറി ജി.എം സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ഹബീബ് ഫൈസി കോട്ടോപ്പാടം, സമസ്തകേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍സെക്രട്ടറി സി.മുഹമ്മദലി ഫൈസി കോട്ടോപ്പാടം, സമസ്തകേരള മുസ്‌ലിം മാനെജ്‌മെന്റ് അസോസിയേഷന്‍ ജില്ലാജനറല്‍സെക്രട്ടറി സാദാലിയാഖത്തലി ഖാന്‍ ഹാജി, എസ്.വൈ.എസ് ജില്ലാട്രഷര്‍ എം.വീരാന്‍ഹാജി പൊട്ടച്ചിറ, എസ്.വൈ.എസ് ജില്ലാവൈസ് പ്രസിഡന്റ് ടി.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പാലക്കോട്, ഇ.വി ഖാജാദാരിമി തൂത, പി.ടി ഹംസഫൈസി പാലക്കാട്, സി.എച്ച് ബഷീര്‍ഫൈസി ആലത്തൂര്‍, എ.എ ജബ്ബാര്‍ഫൈസി കയറാടി, എന്‍ സൈനുദ്ദീന്‍ മന്നാനി പാലക്കാട്, കെ.എം മുഹമ്മദ് തമീം പുതുനഗരം, എം മീറാപിള്ള മേലാര്‍ക്കോട്, എ.എ ഖാദര്‍ അന്‍വരി, യു അലിഹസനി കൊഴിഞ്ഞാമ്പാറ പങ്കെടുക്കും.
റമദാനില്‍ വിപുലമായ പരിപാടികളോടെ റമദാന്‍ ക്യാംപയിന്‍ ആചരിക്കാനും സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ കീഴില്‍ വിപുലമായ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ശാഖാ, പഞ്ചായത്ത്, മണ്ഡലം, ജില്ലാ തലങ്ങളില്‍ നടത്താനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  a month ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago