അല്‍ബിര്‍റ് ഇസ്‌ലാമിക് പ്രീസ്‌കൂള്‍ പ്രവേശനോത്സവ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം: ചിറയിന്‍കീഴ് പള്ളിമുക്കില്‍ ആരംഭിക്കുന്ന അല്‍ബിര്‍റ് ഇസ്‌ലാമിക് പ്രീസ്‌കൂളിന്റെയും പ്രവേശനോത്സവത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം ഇന്നു രാവിലെ 9 ന് നടക്കും. പാണക്കാട് സയ്യിദ് അബ്ബാസ് അലി ഷിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സമസ്ത തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി എ.എം നൗഷാദ് ബാഖവി ചിറയിന്‍കീഴ് അധ്യക്ഷത വഹിക്കും. സമ്മേളനോദ്ഘാടനം ഡപ്യൂട്ടി സ്പീക്കര്‍ വി. ശശി നിര്‍വഹിക്കും. അല്‍ബിര്‍റ് ഡയറക്ടര്‍ ഡോ. എന്‍.എ.എം അബ്ദുല്‍ഖാദര്‍ മുഖ്യപ്രഭാഷണം നടത്തും.
ഹാരിസ് ഹുദവി മടപ്പള്ളി വിഷയാവതരണം നടത്തും. സമസ്ത ജംഇയ്യത്തുല്‍ ഉലമാ തിരുവനന്തപുരം ജില്ലാ രക്ഷാധികാരി സഈദ് മൗലവി വിഴിഞ്ഞം പ്രാര്‍ഥന നിര്‍വഹിക്കും. അല്‍ബിര്‍റ് കോ-ഓര്‍ഡിനേറ്റര്‍ ഇസ്മാഈല്‍ മുജദ്ദിദി, ഷാജഹാന്‍ ദാരിമി പനവൂര്‍, ഫഖറുദ്ദീന്‍ ബാഖവി ബീമാപ്പള്ളി, നസീര്‍ഖാന്‍ ഫൈസി കണിയാപുരം, ഒ.എം ഷെരീഫ് ദാരിമി കോട്ടയം, ഹുസൈന്‍ ദാരിമി പെരിങ്ങമ്മല, സിദ്ദീഖ് ഫൈസി കണിയാപുരം, ഷറഫുദ്ദീന്‍ ബാഖവി, പെരുമാതുറ, തോന്നയ്ക്കല്‍ ജമാല്‍, ഹസ്സന്‍ ആലംകോട്, അഡ്വ. അസീം, നൗഫല്‍ കണിയാപുരം, ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. സുഭാഷ്, കിഴുവിലം പഞ്ചായത്ത് പ്രസിഡന്റ് കെ. അന്‍സാര്‍, കിഴുവിലം സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍. വിശ്വനാഥന്‍ നായര്‍, വി. വേണുഗോപാലന്‍ നായര്‍, ആര്‍. ശ്രീകണ്ഠന്‍, എസ്. ഗോപകുമാര്‍, സുജ, എ.ആര്‍ താഹാ മണലുവിള, ഹുസൈന്‍ മുസ്‌ലിയാര്‍, കെ.കെ ബഷീര്‍, അര്‍ഷുദ്ദീന്‍ മുസ്‌ലിയാര്‍, ഷിബു തൈവിളാകം, സിയാദ് പറയത്തുകോണം, ഷാജഹാന്‍, സഫീര്‍ഖാന്‍ മന്നാനി, ഡോ. എം. ഷംനാദ്, ഫൈസല്‍ ഹുദവി, ഹസ്സന്‍ കെ.എം കുറ്റിക്കാട്ടൂര്‍, ഷമീര്‍ ഡീസന്റുമുക്ക് സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."