HOME
DETAILS
MAL
പെരുമ്പാവൂര്‍ നഗരസഭയില്‍ ഭരണം യു.ഡി.എഫിന്
backup
July 09 2019 | 12:07 PM
എറണാകുളം: ഇടതുമുന്നണി ഭരണത്തിലായിരുന്ന പെരുമ്പാവൂര്‍ നഗരസഭയില്‍ അവര്‍ക്ക് ഭരണം നഷ്ടമായി. ഇടത് ചെയര്‍പെഴ്സണായ സതി ജയകൃഷ്ണനെതിരേ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായതോടെയാണ് 27അംഗ ഭരണ സമിതിയില്‍ 13അംഗങ്ങളുള്ള ഇടതുമുന്നണി യു.ഡി.എഫ് വിമതനായ കെ.എം അലിയുടെ പിന്തുണയോടെയായിരുന്നു ഭരണം നടത്തിയിരുന്നത്.
യു.ഡി.എഫ് പ്രമേയത്തെ മൂന്ന് ബി.ജെ.പി അംഗങ്ങളും, ഒരു പി.ഡി.പി അംഗവും പിന്തുണച്ചു. ആകെ 14വോട്ട് നേടിയാണ് യു.ഡി.എഫ് നഗരസഭ ഭരണം സ്വന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."