റോഹിംഗ്യകളുടെ ഭാവി: ഓഗസ്റ്റില്‍ സുപ്രിംകോടതി വാദം കേള്‍ക്കും
ന്യൂഡല്‍ഹി: റോഹിംഗ്യകള്‍ക്ക് അഭയാര്‍ഥി പരിഗണന നല്‍കി ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കണോ വേണ്ടയോ എന്ന വിഷയത്തില്‍ വാദം കേള്‍ക്കാന്‍ സുപ്രിംകോടതി തീരുമാനിച്ചു. ഇതു സംബന്ധിച്ച് ഓഗസ്റ്റില്‍ സുപ്രിംകോടതി വാദം കേള്‍ക്കും. അതിനു മുന്‍പായി വാദങ്ങള്‍ ബന്ധപ്പെട്ട രേഖകള്‍ക്കൊപ്പം എഴുതി സമര്‍പ്പിക്കാന്‍ കേസിലെ കക്ഷികളോട് സുപ്രിംകോടതി നിര്‍ദേശിച്ചു.
റോഹിംഗ്യകളെ ഇന്ത്യയില്‍നിന്ന് നാടുകടത്തുന്ന വിഷയമാണ് ഹരജിയില്‍ പ്രധാന വിഷയമായി ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ ഇവര്‍ അഭയാര്‍ഥികളാണോ ഇന്ത്യയില്‍ നിയമവിരുദ്ധമായി എത്തിയവര്‍ക്ക് അഭയാര്‍ഥി പദവിയും അതിന്റെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര നിയമപ്രകാരമുള്ള അടിസ്ഥാന സൗകര്യങ്ങളും ജീവിത സാഹചര്യവും നല്‍കാമോ എന്നതാണ് പരിഗണിക്കേണ്ടതെന്നും കേസ് പരിഗണിക്കവെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. ഏഴു റോഹിംഗ്യകളെ നാടുകടത്തുന്നത് തടയണമെന്ന ഹരജി നേരത്തെ ഈ കോടതി തള്ളിയതാണെന്നും തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."