HOME
DETAILS

ടി20 ലോകകപ്പിനുള്ള വനിതാ ടീമിനെ പ്രഖ്യാപിച്ചു

  
Web Desk
September 28 2018 | 20:09 PM

%e0%b4%9f%e0%b4%bf20-%e0%b4%b2%e0%b5%8b%e0%b4%95%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%be-%e0%b4%9f

 

ന്യൂഡല്‍ഹി: നവംബറില്‍ വെസ്റ്റ് ഇന്‍ഡീസില്‍ നടക്കാനിരിക്കുന്ന വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഹര്‍മന്‍പ്രീത് കൗര്‍ ക്യാപ്റ്റനും സ്മൃതി മന്ദാന വൈസ് ക്യാപ്റ്റനുമായിരിക്കും.
മിതാലി രാജ്, വേദ കൃഷ്ണമൂര്‍ത്തി, ദീപ്തി ശര്‍മ, ജമീമ റോഡ്രിഗസ്, അനുജ പാട്ടീല്‍, ഏക്ത ബിഷ്ത്, പൂനം യാദവ് തുടങ്ങിയവരും ടീമില്‍ ഇടം നേടിയിട്ടുണ്ട്. അടുത്തിടെ നടന്ന മത്സരങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ടീമിനെ തിരഞ്ഞെടുത്തിട്ടുള്ളത്. തന്യ ഭട്ടിയ, രാധ യാദവ്, ഡി ഹേമലത, മാന്‍സി ജോഷി, പൂജ വസ്ത്രാകര്‍, അരുന്ധതി റെഡ്ഡി തുടങ്ങിയവരാണ് ടീമിലെ മറ്റുള്ളവര്‍. നവംബര്‍ ഒന്‍പത് മുതല്‍ 24 വരെയാണ് ടൂര്‍ണമെന്റ്. നവംബര്‍ 9ന് ന്യൂസിലന്‍ഡ്, നവംബര്‍ 11ന് പാകിസ്താന്‍, നവംബര്‍ 15ന് അയര്‍ലന്‍ഡ്, നവംബര്‍ 17ന് ഓസ്‌ട്രേലിയ എന്നിവരാണ് ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ എതിരാളികള്‍.
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതും, സ്മൃതി മന്ദാനയും സമീപകാലത്ത് മികച്ച പ്രകടനം നടത്തിയ താരങ്ങളാണ്. കിയ സൂപ്പര്‍ ലീഗില്‍ 387 റണ്‍സ് നേടി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ താരമാണ് സ്മൃതി മന്ദാന. 60 പന്തിലെ 100 റണ്‍സും 18 പന്തിലെ 50 റണ്‍സും മന്ദാനയുടെ എടുത്തുപറയത്തക്ക നേട്ടങ്ങളാണ്.
ഈ പ്രകടനത്തോടെ വനിതാ ക്രിക്കറ്റിലെ വേഗതയാര്‍ന്ന അര്‍ധസെഞ്ച്വറി മന്ദാനയുടെ പേരിലായി. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര 4-0 എന്ന നിലയില്‍ ജയിച്ച ഇന്ത്യ ലോകകപ്പിലും മികവാര്‍ന്ന പ്രകടനമാണ് ലക്ഷ്യമിടുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  4 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  6 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  6 hours ago