മോട്ടോ ജി9 പവര്‍ സ്മാര്‍ട്ട് ഫോണ്‍ ഡിസംബര്‍ എട്ടിന് ഇന്ത്യന്‍ വിപണിയില്‍ എത്തും
മോട്ടോ ജി9 സ്മാര്‍ട്‌ഫോണ്‍ ഡിസംബര്‍ എട്ടിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ലെനോവയുടെ ഉടമസ്ഥതയിലുള്ള കമ്പനി ട്വീറ്റിലൂടെയാണ് ലോഞ്ച് വിവരം പുറത്തുവിട്ടത്.ഡിസംബര്‍ എട്ടിന് ഉച്ചയ്ക്ക് 12 മണിക്ക് ഡിവൈസ് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്യും. ഫ്‌ലിപ്പ്കാര്‍ട്ട് വഴി ഈ ഡിവൈസ് വില്‍പ്പനയ്ക്ക് എത്തിക്കും. ഇകൊമേഴ്‌സ് വെബ്‌സൈറ്റില്‍ ഇതിനായി ഒരു പ്രത്യേക പേജും ആരംഭിച്ചിട്ടുണ്ട്.
4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോട്ടോ ജി9 പവര്‍ സ്മാര്‍ട്ട്‌ഫോണിന് യൂറോപ്പില്‍ 199 യൂറോയാണ് വില(ഏകദേശം 17,400 രൂപ) ഇലക്ട്രിക് വയലറ്റ്, മെറ്റാലിക് സേജ് കളര്‍ ഓപ്ഷനുകളിലാണ് ഡിവൈസ് ലഭ്യമാവുക.
ആന്‍ഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോ ജി 9 പവറിന് 6.8 ഇഞ്ച് എച്ച്ഡി + (720×1,640 പിക്‌സല്‍) ഐ.പി.എസ് ഡിസ്‌പ്ലേയാണ് വരുന്നത്. 4 ജിബി റാമുമായി ജോടിയാക്കിയ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 662 SoC പ്രോസസറാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്. ഇന്റേര്‍നല്‍ സ്റ്റോറേജ് 128 ജിബി ആയി പട്ടികപ്പെടുത്തിയിരിക്കുന്ന ഈ ഡിവൈസില്‍ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 512 ജിബി വരെ വികസിപ്പിക്കാവുന്നതാണ്.മോട്ടോ ജി 9 പവറിന് 64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍ (എഫ് / 1.79 അപ്പര്‍ച്ചര്‍), 2 മെഗാപിക്‌സല്‍ മാക്രോ സെന്‍സര്‍ (എഫ് / 2.4), കൂടാതെ 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍ (എഫ് / 2.4) എന്നിവയുള്ള ട്രിപ്പിള്‍ ക്യാമറ സെറ്റപ്പ് വരുന്നു. ഈ ഫോണിന്റെ മുന്നിലായി എഫ് / 2.2 അപ്പര്‍ച്ചര്‍ വരുന്ന 16 മെഗാപിക്‌സല്‍ ക്യാമറയും നല്‍കിയിരിക്കുന്നു.
20,000 ഫാസ്റ്റ് ചാര്‍ജിംഗിനെ സപ്പോര്‍ട്ട് ചെയ്യുന്ന 6,000 എം.എ.എച്ച് ബാറ്ററിയാണ് മോട്ടോ ജി 9 പവറിന്റെ ഏറ്റവും വലിയ പ്രത്യേകത. ബാറ്ററി 60 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുമെന്ന് കമ്ബനി പറയുന്നു. വൈഫൈ 802.11 എസി, ബ്ലൂടൂത്ത് വി 5, എന്‍എഫ്‌സി, യുഎസ്ബി ടൈപ്പ്‌സി, 3.5 എംഎം ഓഡിയോ ജാക്ക്, 4 ജി എല്‍ടിഇ എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."