പഠനം മുടങ്ങിയ വിദ്യാര്‍ഥികളെ സഹായിക്കാന്‍ സുന്നി മഹല്ല് ഫെഡറേഷന് ജില്ലാ കമ്മിറ്റി രംഗത്ത്
തൊഴിയൂര്‍: മഹല്ലുകളില്‍ വിശദമായ സര്‍വ്വേ നടത്തി മതഭൗതിക പഠനം നിര്‍ത്തിയ വിദ്യാര്‍ഥികളെ കണ്ടെത്തി അവരെ പഠിപ്പിക്കാനും, അവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്യാനും, റമളാനില്‍ മഹല്ലുകള്‍ കേന്ദ്രീകരിച്ച് റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്താനും, സകാത്ത് അര്‍ഹതപ്പെട്ടവര്‍ക്ക് നല്കാന് മഹല്ല് തലത്തില്‍ ബോധവല്‍ക്കരണം നടത്താനും തൊഴിയൂര്‍ ദാറു റഹ്മ യതീംഖാനയില്‍ ചേര്‍ന്ന സുന്നി മഹല്ല് ഫെഡറേഷന് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
ജില്ലയിലെ മുസ്്ലിം സ്കൂള്‍ മാനേജ്മെന്റുകള്‍ ഉള്‍പ്പെടെയുള്ള സ്കൂളുകളുടെ സമയമാറ്റം നിരീക്ഷിച്ച് ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ സമസ്ത ലീഗല്‍ സെല്‍ വൈസ് ചെയര്മാന് അഡ്വ. വി.സി ലത്തീഫ്, കണ്‍വീനര്‍ ബഷീര്‍ കല്ലേപ്പാടം എന്നിവരെ യോഗം ചുമതലപ്പെടുത്തി.
എസ്.എം.എഫ് ജില്ലാ പ്രസിഡന്റ് ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര് അധ്യക്ഷനായി. സ്റ്റേറ്റ് ഓര്‍ഗനൈസര്‍ എ.കെ ആലിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഹംസ ബിന്‍ ജമാല്‍ റംലി, വര്‍ക്കിംഗ് സെക്രട്ടറി ബഷീര്‍ കല്ലേപ്പാടം, കരീം ഫൈസി തൊഴിയൂര്‍, പി.ടി കുഞ്ഞുമുഹമ്മദ് മുസ്ലിയാര്, ഉസ്മാന് കല്ലാട്ടയില്‍, ഷംസുദ്ദീന് വില്ലന്നൂര്‍, അബു മുസ്ലിയാര് കരിക്കാട്, സി.എം മുഹമ്മദ് കാസിം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."