HOME
DETAILS

എച്ച്.ഒ.സി.എല്‍ അടച്ചുപൂട്ടുന്നതിനെതിരേ പ്രക്ഷോഭവുമായി സംയുക്തസമരസമിതി

  
backup
July 29 2016 | 19:07 PM

%e0%b4%8e%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%92-%e0%b4%b8%e0%b4%bf-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9f%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%aa%e0%b5%82%e0%b4%9f


കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ അമ്പലമുഗളിലുള്ള ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ് ലിമിറ്റഡ് (എച്ച്.ഒ.സി.എല്‍) അടച്ചുപൂട്ടുന്നതിനെതിരേ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് സംയുക്തസമരസമിതി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
500 ഓളം ജിവനക്കാര്‍ നേരിട്ടും ഇരട്ടിയോളംപേര്‍ അല്ലാതെയും ആശ്രയിക്കുന്ന എച്ച്.ഒ.സി.എല്‍ അടച്ചുപൂട്ടാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ വ്യവസായ പുനുരുദ്ധാരണ സമിതിയെ (ബി.ഐ.എഫ്.ആര്‍) അറിയിച്ചത് പ്രതിഷേധാര്‍ഹമാണ്. 1987ല്‍ പ്രവര്‍ത്തനം ആരംഭിച്ചതുമുതല്‍ കേവലം രണ്ട് സാമ്പത്തികവര്‍ഷമൊഴികെ എച്ച്.ഒ.സി.എല്‍ കൊച്ചി യൂനിറ്റായ അമ്പലമുഗള്‍ ലാഭത്തിലാണ്. കൊച്ചി യൂനിറ്റിന്റെ സഞ്ചിതലാഭം 500 കോടിയില്‍ കൂടുതലാണ്.എന്നാല്‍ ഉദാരവത്ക്കരണനയങ്ങള്‍ കാരണം മഹാരാഷ്ട്രാ യൂനിറ്റ് തുടര്‍ച്ചയായി ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന നഷ്ടത്തിന്റെ ഫലമായാണ് എച്ച്.ഒ.സി.എല്‍ ബി.ഐ.ആര്‍.എഫിലേക്ക് റഫര്‍ ചെയ്യപ്പെട്ടതെന്നും സമരസമിതി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
സ്വതന്ത്രയൂനിറ്റായി പ്രവര്‍ത്തിപ്പിച്ചാല്‍ കൊച്ചി യൂനിറ്റിന് ലാഭകരമായി പ്രവര്‍ത്തിക്കാന്‍ കഴിയും. പ്രതിവര്‍ഷം 40,000 ടണ്‍ ഫിനോളും 24000 ടണ്‍ അസിറ്റോണും 5000 ടണ്‍ ഹൈഡ്രജന്‍ പെറോക്‌സൈഡും ഉല്‍പ്പാദിപ്പിക്കുന്ന യൂനിറ്റാണ് കൊച്ചി യൂനിറ്റ്.
പൂര്‍ണതോതില്‍ ഉല്‍പ്പാദനം നടത്തുന്നപക്ഷം പ്രതിവര്‍ഷം 25 കോടിയില്‍പരം രൂപ ലാഭമുണ്ടാക്കാനുള്ളശേഷി ഇപ്പോഴും കൊച്ചി യൂനിറ്റിനുണ്ട്. അതിനാല്‍ കേന്ദ്രനേതൃത്വം തീരുമാനത്തില്‍ നിന്ന് പിന്തിരിയണമെന്നും സമിതി ആവശ്യപ്പെട്ടു. ക്വിറ്റ് ഇന്ത്യ ദിനമായ ആഗസ്റ്റ് ഒന്‍പതിന് പ്രക്ഷോഭപരിപാടികള്‍ക്ക് തുടക്കമാകും.
സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15ന് കമ്പനി ഗേറ്റിനുമുന്നില്‍ കൂട്ടഉപവാസസമരം നടത്തും. ആഗസ്റ്റ് 20ന് എച്ച്.ഒ.സി.എല്‍ ജീവനക്കാരും കുടുംബാംഗങ്ങളും ഇരിമ്പനത്ത് ദേശീയപാത ഉപരോധിക്കുമെന്നും സമരസമിതി അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ സേവ് എച്ച്.ഒ.സി ആക്ഷന്‍ കൗണ്‍സില്‍ രക്ഷാധികാരി വി.പി.സജീന്ദ്രന്‍ എം.എല്‍.എ, സി.ഐ.ടി.യു സംസ്ഥാനസെക്രട്ടറി കെ.ചന്ദ്രന്‍ പിള്ള, ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ കെ.എസ്.പ്രകാശന്‍, എം.എന്‍ ദിവാകരന്‍, കെ.കെ.പവിത്രരാജന്‍, എം.വൈ.കുര്യാച്ചന്‍, കെ.വി.വിനോദ് കുമാര്‍, പി.ആര്‍ റജികുമാര്‍, ആര്‍ ഷാജി, കെ.കെ.രാജന്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago