HOME
DETAILS
MAL
സഊദിയിൽ പ്രതിദിന കൊവിഡ് നിരക്ക് 200 ലും താഴെ; ഇന്ന് 324 രോഗ മുക്തി, 190 വൈറസ് ബാധ, 14 മരണം
backup
December 05 2020 | 12:12 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 324 കൊവിഡ് രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 14 രോഗികൾ മരണപ്പെടുകയും 190 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
നിലവിൽ 4,010 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 603 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 5,954 ആയും വൈറസ് ബാധിതർ 358,256 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 324 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 348,562 ആയും ഉയർന്നു
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."