HOME
DETAILS

കള്ളപ്പണം: കുമാരസ്വാമിക്കെതിരേ ആദായനികുതി വകുപ്പിന് പരാതി

  
backup
May 24 2017 | 21:05 PM

%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a3%e0%b4%82-%e0%b4%95%e0%b5%81%e0%b4%ae%e0%b4%be%e0%b4%b0%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%ae%e0%b4%bf%e0%b4%95%e0%b5%8d

ബംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍(എസ്) സംസ്ഥാന പ്രസിഡന്റുമായ എച്ച്.ഡി. കുമാരസ്വാമിക്കെതിരേ കള്ളപ്പണം വെളുപ്പിച്ചതായി പരാതി. ആദായ നികുതി വകുപ്പിനാണ് ഇത്തരത്തിലുള്ള പരാതി ലഭിച്ചത്.
കുമാരസ്വാമിയുടെ ബന്ധുക്കള്‍ കള്ളപ്പണം വെളുപ്പിച്ചതായുള്ള ആരോപണത്തെ തുടര്‍ന്ന് ആദായ നികുതി വകുപ്പ് അന്വേഷണം നടത്തിയിരുന്നു. കുടുംബാംഗങ്ങളുടെ വിവിധ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമുള്ള നിക്ഷേപങ്ങളെക്കുറിച്ചാണ് പ്രധാനമായും അന്വേഷിച്ചിരുന്നത്.
കള്ളപ്പണ ഇടപാടുമായി ലോകായുക്തക്ക് മുന്‍പാകെയുള്ള പരാതിയില്‍ നേരത്തെ കുമാരസ്വാമിയെ ചോദ്യം ചെയ്തിരുന്നു. ഇരുമ്പയിര് ഖന അഴിമതിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ കര്‍ണാടക പൊലിസിന് കഴിഞ്ഞ മാര്‍ച്ച് 29ന് സുപ്രിം കോടതി നിര്‍ദേശം നല്‍കിയതും കുമാരസ്വാമിക്ക് തിരിച്ചടിയാണ്. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ ആദായ നികുതി വകുപ്പിന് മുന്‍പാകെ കുമാരസ്വാമിക്കെതിരേ പുതിയ കേസ് എത്തിയിരിക്കുന്നത്. 2018ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അദ്ദേഹത്തിനെതിരായ കേസുകള്‍ വലിയ തിരിച്ചടിയാകുമെന്നാണ് ജനതാദള്‍ നേതൃത്വം വിലയിരുത്തുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  17 minutes ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  34 minutes ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  38 minutes ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  an hour ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  an hour ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  an hour ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  an hour ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  2 hours ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  2 hours ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  2 hours ago