എവറസ്റ്റില്‍ നാലു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
കാഠ്മണ്ഡു: എവറസ്റ്റില്‍ നാലു പര്‍വതാരോഹകരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. സഞ്ചാരികള്‍ തങ്ങുന്ന എവറസ്റ്റ് പര്‍വതത്തിന്റെ മുകള്‍ ഭാഗത്തുള്ള ടെന്റിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഈ സീസണില്‍ പര്‍വത ആരോഹണത്തിനിടെ മരണപ്പെടുന്നവരുടെ എണ്ണം ഇതോടെ പത്തായി.
കഴിഞ്ഞ ആഴ്ച മരണപ്പെട്ട ചെക്‌സ്ലോവാക്ക്യന്‍ സഞ്ചാരിയുടെ മൃതദേഹം കണ്ടെടുക്കാനുള്ള ശ്രമത്തിനിടെയാണ് നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ഹെമാന്ദ ദകല്‍ ടൂറിസം ഡിപ്പാര്‍ട്‌മെന്റ് അറിയിച്ചു.
എവറസ്റ്റിലെ ഡത്ത് സോണ്‍ എന്ന പേരിലറിയപ്പെടുന്ന ഓക്‌സിജന്‍ വളരെ കുറവുള്ള പ്രദേശത്താണ് ഇവരുടെ മരണം സംഭവിച്ചത്. രണ്ട് വിദേശികളായ സഞ്ചാരികളും സ്വദേശികളായ ഗൈഡുമാരുമാണ് മരണപ്പെട്ടതെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എവറസ്റ്റിന്റെ 29,035 അടി കൊടുമുടി കയറാന്‍ ശ്രമിക്കുന്നതിനിടെ ആറു പര്‍വതാരോഹകര്‍ നേരത്തെ മരണപ്പെട്ടിരുന്നു. ഇന്ത്യക്കാരനായ രവികുമാര്‍, അമേരിക്കന്‍ ഡോകടര്‍ റോളണ്ട് യര്‍വുഡ്, സ്ലോവാക്ക്യകാരനായ വഌദ്മിര്‍ സ്ട്രാബ, ആസ്‌ത്രേലിയക്കാരന്‍ ഫ്രാന്‍സിസ്‌കോ മെര്‍ച്ചറ്റി എന്നീ പര്‍വതാരോഹകര്‍ കഴിഞ്ഞ ആഴ്ചയാണ് എവറസ്റ്റില്‍ മരണപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."