HOME
DETAILS
MAL
ബന്ധപ്പെട്ട വകുപ്പുകൾ അനുമതി നൽകുന്നതോടെ സഊദിയിൽ കൊവിഡ് വാക്സിൻ നൽകുന്നതിനുള്ള രജിസ്ട്രേഷൻ ഉടൻ തുടങ്ങുമെന്ന് മന്ത്രാലയം
backup
December 06 2020 | 13:12 PM
റിയാദ്: കൊവിഡ് വാക്സിൻ ലഭ്യമാകുന്നതിന് സഊദി അറേബ്യ വിവിധ കമ്പനികളുമായി കരാറുകളിൽ ഒപ്പ് വെച്ചിട്ടുന്നെും ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് അനുമതി ലഭിച്ച ശേഷം വാക്സിന് നല്‍കുന്നതിനുള്ള രജിസ്ട്രേഷന് തുടങ്ങുമെന്നും ആരോഗ്യ മന്ത്രാലയം.
കൊവിഡ് വാക്സിന്റെ ഫലപ്രാപ്തിയും സുരക്ഷയും ഉറപ്പുവരുത്തി ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് അനുമതി ലഭിച്ച ശേഷമാണ് രജിസ്ട്രേഷൻ ആരംഭിക്കുക. ഏറ്റവുമാദ്യം വാക്സിന് ലഭ്യമാകുന്ന രാജ്യം സഊദി ആയിരിക്കുമെന്നും രാജ്യത്ത് കൊവിഡ് വാക്സിന് പരീക്ഷണം അവസാനഘട്ടത്തിലാണെന്നും അധികൃതർ വ്യക്തമാക്കി.
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 13549 പേര്‍ക്കതിരെ കേസെടുത്തതായും മന്ത്രാലയം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."