കാലിക്കറ്റ് സര്‍വകലാശാല; നാക് സംഘം ഇന്ന് മടങ്ങും
തേഞ്ഞിപ്പലം: കഴിഞ്ഞ ബുധനാഴ്ച കാലിക്കറ്റ് സര്‍വകലാശാലയിലെത്തിയ നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍(നാക് )സംഘം നാല് ദിവസത്തെ സന്ദര്‍ശനം അവസാനിച്ച് ഇന്ന് മടങ്ങും. സര്‍വകലാശാലയിലെ വിവിധ പഠന വകുപ്പുകള്‍,ചെയറുകള്‍,സൗകര്യങ്ങള്‍ തുടങ്ങിയവ കഴിഞ്ഞ ദിസങ്ങളില്‍ നാക് ടീം സന്ദര്‍ശിച്ച് ബന്ധപ്പെട്ട മേധാവികളുമായി ചര്‍ച്ചകളും നടത്തിയിരുന്നു. ഇന്നലെ സംഘം വയനാട്ടിലെ ചെതലയത്ത് പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണമായും സൗജന്യമായി താമസിച്ച് പഠിച്ച് ബിരുദം നേടാനായി സ്ഥാപിച്ച ഗോത്രവര്‍ഗ പഠനകേന്ദ്രം സന്ദര്‍ശിച്ചു. ഡയറക്ടര്‍ ഡോ.ഇ.പുഷ്പലത പഠനകേന്ദ്രത്തെക്കുറിച്ച് വിശദീകരിച്ചു. ലക്ഷദ്വീപിലെ വിദ്യാര്‍ഥികളുടെ ഉപരിപഠന സംവിധാനങ്ങള്‍ ഏകോപിപ്പിക്കാനായി സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷദ്വീപ് സെല്ലിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഡയറക്ടര്‍ ഡോ.പി.പി.മുഹമ്മദുമായി സംഘം വിശദ ചര്‍ച്ച നടത്തി.
കേരളത്തിലെയും ദ്വീപിലെയും പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി പ്രത്യേകമായി സര്‍വകലാശാല ആവിഷ്‌കരിച്ച പദ്ധതികളില്‍ നാക് ടീം മതിപ്പ് പ്രകടിപ്പിച്ചു. കേരളത്തില്‍ നാടക കലയില്‍ ബിരുദ കോഴ്‌സുള്ള ഏകകേന്ദ്രമായ തൃശൂര്‍ ഡോ.ജോണ്‍ മത്തായി സെന്ററിലെ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നാക് സംഘം സന്ദര്‍ശനം നടത്തി. ക്രിസ്ത്യന്‍ ചെയര്‍, ഇ.എം.എസ് ചെയര്‍, ഗാന്ധി ചെയര്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ സംഘം വിലയിരുത്തി. ഫിനാന്‍സ് ഓഫിസര്‍ കെ.പി.രാജേഷ്, വിദ്യാര്‍ഥി ക്ഷേമ ഡീന്‍ പി.വി.വത്സരാജ്, കോളജ് ഡവലപ്‌മെന്റ് കൗണ്‍സില്‍ ഡയറക്ടര്‍ ഡോ.സന്തോഷ് നമ്പി എന്നിവരുമായി സംഘം വിശദ ചര്‍ച്ച നടത്തി. കാന്റീന്‍, ഗസ്റ്റ് ഹൗസ്, അധ്യാപകരുടെയും ജീവനക്കാരുടെയും താമസസ്ഥലങ്ങള്‍ എന്നിവയും സന്ദര്‍ശിച്ചു. എന്‍.എസ്.എസിന്റെ പ്രവര്‍ത്തനങ്ങളും സംഘം വിലയിരുത്തി. ഒമ്പതംഗ നാക് സംഘം മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞാണ് വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."