സമഗ്ര വികസനം ലക്ഷ്യമാക്കി വളാഞ്ചേരി വികസന സെമിനാര്‍
വളാഞ്ചേരി: നഗരസഭ വികസന സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ എം ഷാഹിന ടീച്ചര്‍ അധ്യക്ഷയായി. കരട് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ തെരുവ് വൈദ്യുതീകരണത്തിനും കൃഷിക്കും മാലിന്യ നിര്‍മാര്‍ജ്ജനത്തിനും സാമൂഹ്യ സുരക്ഷയ്കും ഊന്നല്‍ നല്‍കിയുള്ള പ്രോജക്ടുകള്‍ വികസന സെമിനാര്‍ വിശദമായി ചര്‍ച്ച ചെയ്തു.
വികസന സെമിനാര്‍ 2017-18 വര്‍ഷത്തെ വാര്‍ഷിക പദ്ധതി രേഖയും പഞ്ചവത്സര പദ്ധതിക്കായുള്ള വികസന രേഖയും ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. വൈസ് ചെയര്‍മാന്‍ കെ.വി ഉണ്ണികൃഷ്ണന്‍, സി അബ്ദുാസര്‍, സി.കെ റുഫീന, കെ ഫാത്തിമക്കുട്ടി, സി ഷഫീന, ഫസീല നാസര്‍, കെ.എം അബ്ദുള്‍ ഗഫൂര്‍, പറശ്ശേരി അസൈനാര്‍, അഷ്‌റഫ് അമ്പലത്തിങ്ങല്‍, എന്‍ വേണുഗോപാല്‍, കൗസിലര്‍മാരായ ടി.പി രഘുനാഥന്‍, എം മുസ്തഫ, ഫസീല നാസര്‍, സൂപ്രണ്ട് എന്‍.എ ജയകുമാര്‍ സംസാരിച്ചു.
വര്‍ക്കിങ് ഗ്രൂപ്പ് അംഗങ്ങളും വാര്‍ഡ് സഭകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും നിര്‍വഹണോദ്യോഗസ്ഥരും സെമിനാറില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."