ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് പ്രിയങ്കയുടെ സത്യപ്രതിജ്ഞ; വയനാടിന്റെ പ്രിയപുത്രി എത്തിയത് കസവുസാരിയണിഞ്ഞ്
ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധി ഇനി വയനാടിന്റെ സ്വന്തം എം.പി. പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. തസവുസാരിയണിഞ്ഞെത്തിയ അവര്‍ ഭരണഘടന കൈയിലേന്തിയാണ് സത്യവാചകം ചൊല്ലിയത്.
സോണിയ ഗാന്ധിക്കും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കുമൊപ്പമാണ് പ്രിയങ്ക എത്തിയത്. ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും മക്കളും സുഹൃത്തുക്കളും അവരുടെ കന്നി സത്യപ്രതിജ്ഞക്ക് സാക്ഷികളാവാന്‍ പാര്‍ലമെന്റിലെത്തിയിരുന്നു. കേരളത്തില്‍നിന്നുള്ള ഏക വനിത ലോക്‌സഭാ അംഗമാണ്. രാഹുലിനൊപ്പം പ്രിയങ്കയും പാര്‍ലമെന്റിലെത്തുന്നത് ഇന്‍ഡ്യാ മുന്നണിയുടെ കരുത്ത് കൂട്ടും.
#WATCH | Delhi | Congress leader Priyanka Gandhi Vadra in Parliament to take oath as Member of Parliament after winning Wayanad bypoll pic.twitter.com/fQVj2W1kCr
— ANI (@ANI) November 28, 2024
വയനാടിനായുള്ള പ്രതിഷേധദിനത്തിലാണ് പ്രിയങ്കയുടെ സത്യപ്രതിജ്ഞ. വയനാടിനുള്ള സഹായം വൈകുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തുന്ന സമരത്തിലും പ്രിയങ്ക പങ്കെടുക്കും. സത്യപ്രതിജ്ഞക്ക് മുന്നോടിയായി ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി യോഗത്തില്‍ പ്രിയങ്ക ഗാന്ധി പങ്കെടുത്തിരുന്നു. പ്രിയങ്കയുടെ കന്നിപ്രസംഗത്തില്‍ വയനാട് പാക്കേജ് വൈകുന്ന വിഷയം പരാമര്‍ശിക്കും.
മഹാരാഷ്ട്രയിലെ നാന്ദേഡ് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച രവീന്ദ്രവസന്ത് റാവുവും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത ചുമതലയേറ്റു.
ഉപതെരഞ്ഞെടുപ്പില്‍ നാല് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചാണ് പ്രിയങ്ക ലോക്‌സഭയിലെത്തിയത്. വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കാനായി പ്രിയങ്ക ശനിയാഴ്ച വയനാട്ടിലെത്തും. ഡല്‍ഹിയിലെത്തിയ കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് കമീഷന്റെ വിജയപത്രം പ്രിയങ്കക്ക് കൈമാറിയിരുന്നു.
#WATCH | Delhi | Raihan Vadra and Miraya Vadra, the son and daughter of Congress leader Priyanka Gandhi Vadra and Robert Vadra, arrive in Parliament pic.twitter.com/VZeY5DDxPl
— ANI (@ANI) November 28, 2024
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."