മദ്യഷാപ്പുകള്‍ക്കു വേണ്ടി ദേശീയപാത ജില്ലാപാതയാക്കി ,പി.ഡബ്ലിയു.ഡി എന്‍ജിനിയറെ സ്ഥലംമാറ്റി
നിലമ്പൂര്‍: നിലമ്പൂരിലെ മദ്യഷാപ്പുകള്‍ക്ക് വേണ്ടി ദേശീയ പാത ജില്ലാ പാതയായ സംഭവത്തില്‍ വിവാദത്തിലകപ്പെട്ട പിഡബ്ല്യൂഡി റോഡ്സ് വിഭാഗം അസി. എന്‍ജിനിയറെ സ്ഥലം മാറ്റി. നിലമ്പൂര്‍ എഇ പി.ഉസ്മാനെയാണ് സ്ഥലം മാറ്റിയത്. എന്നാല്‍ സാധാരണ തരത്തിലുള്ള സ്ഥലം മാറ്റമാണെന്നും മറ്റുനടപടിയുടെ ഭാഗമല്ലെന്നും പിഡബ്ല്യൂഡി അധികൃതര്‍ പറഞ്ഞു.
മഞ്ചേരി എഇക്കാണ് അധിക ചുമതല നല്‍കിയിരിക്കുന്നത്. മദ്യശാപ്പുകള്ക്ക് വേണ്ടി ദേശീയ പാതയെ ജില്ലാ പാതയാക്കി റിപ്പോര്‍ട്ട് വളച്ചൊടിച്ചുവെന്ന് ആരോപിച്ച് വിവിധ സംഘടനകളുടെ നേതൃതത്തില്‍ എഇക്കെതിരെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. യൂത്ത് ലീഗ് ഉള്‍പ്പെടെ യുവജന സംഘടനകള്‍ പിഡബ്ല്യൂഡി മാര്‍ച്ചും നടത്തി. എന്നാല്‍ താന്‍ നല്കിയ റിപ്പോര്‍ട്ട് തെറ്റായി വ്യാഖ്യാനിച്ചതാണെന്നും ദേശീയ പാതയാണെന്ന് തന്നെയാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നും കാണിച്ച് കഴിഞ്ഞ ദിവസം എഇ കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു.
എഇ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് വകുപ്പ് മദ്യഷാപ്പുകള്‍ക്ക് വേണ്ടി അനുകൂല നടപടി കൈകൊണ്ടതെന്ന് എക്സൈസ് വകുപ്പും അറിയിച്ചിരുന്നു. അതേസമയം സ്ഥിരം എന്‍ജിനിയറെ നിയമിക്കാതിരുന്നാല്‍ നിലമ്പൂരിലെ വിവിധ പദ്ധതികളുടെ തുടര്‍ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."