HOME
DETAILS
MAL
വിധിയിലെ പരാമര്‍ശങ്ങള്‍ സിവില്‍ സ്യൂട്ടിലെ വിചാരണയെ സ്വാധീനിക്കരുതെന്ന് സുപ്രിംകോടതി
backup
July 10 2019 | 22:07 PM
ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പിനാരായണന് നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട്
കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി പുറപ്പടുവിച്ച വിധിയിലെ കേരള പൊലിസിനും ഉദ്യോഗസ്ഥര്‍ക്കുമെതിരായ പരാമര്‍ശങ്ങള്‍ നിലവില്‍ കോടതിയില്‍ സിവില്‍ സ്യൂട്ടില്‍ നടക്കുന്ന കേസിലെ വിചാരണയെ സ്വാധീനിക്കരുതെന്ന് സുപ്രിംകോടതി.
സിവില്‍ സ്യൂട്ടിലെ വിചാരണ കേസിന്റെ അടിത്തറയുടെ അടിസ്ഥാനത്തില്‍ കേള്‍ക്കണമെന്നും ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി. ഇതു സംബന്ധിച്ച് സിബി മാത്യൂസ് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് സുപ്രിംകോടതിയുടെ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."